മ​ർ​ദ​ന​മേ​റ്റ വ​യോ​ധി​ക​യെ സ​ന്ദ​ർ​ശി​ച്ചു
Thursday, April 8, 2021 9:49 PM IST
മ​ങ്കൊ​ന്പ്: തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സം ബൂ​ത്തി​ൽ വ​ച്ചു മ​ർ​ദ​ന​മേ​റ്റ വ​യോ​ധി​ക​യെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജേ​ക്ക​ബ് ഏ​ബ്ര​ഹാം വീ​ട്ടി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു. കൈ​ന​ക​രി കു​പ്പ​പ്പു​റം സ്കൂ​ളി​ലെ പ​ത്താം ന​ന്പ​ർ ബൂ​ത്തി​ൽ യു​ഡി​എ​ഫ് ഏ​ജ​ന്‍റാ​യി​രു​ന്ന ടി.​ആ​ർ. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ മാ​താ​വ് പു​ത്ത​ൻ​ചി​റ​യി​ൽ രു​ദ്രാ​ണി​യെ​യാ​ണ് സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശി​ച്ച​ത്. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ തേ​ടി​യി​രു​ന്നു. യു​ഡി​എ​ഫ് ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സ​ഫ് ചേ​ക്കോ​ട​ൻ, എ​സ്.​ഡി. ര​വി, ഡി. ​ജോ​സ​ഫ്, മ​ധു സി. ​കു​ള​ങ്ങ​ര, ബി.​കെ വി​നോ​ദ്, ഡി. ​ലോ​ന​പ്പ​ൻ, സ​ന്തോ​ഷ് പ​ട്ട​ണം, ബാ​ബു പാ​റ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​രും സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

ലോ​കാ​രോ​ഗ്യ​ദി​നം ആ​ച​രിച്ചു

എ​ട​ത്വ: സെ​ന്‍റ് മേ​രീ​സ് എ​ൽപി ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ ലോ​കാ​രോ​ഗ്യ​ദി​നം ആ​ച​രി​ച്ചു. കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ കാ​ല​ത്ത് സ്വ​ന്തം ജീ​വ​ൻ​പോ​ലും പ​രി​ഗ​ണി​ക്കാ​തെ മ​റ്റു​ള്ള​വ​ർ​ക്ക് സേ​വ​നം ചെ​യ്യു​ന്ന ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​രോ​ടുള്ള ആ​ദ​ര​സൂ​ച​ക​മാ​യി പ്ര​ധാ​നാ​ധ്യാ​പി​ക മി​നു സൂ​സ​ൻ വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലാണ് കു​രു​ന്നു​ക​ൾ ലോ​കാരോഗ്യദിനം ആചരിച്ചത്.