ഇ​ര​ട്ട​വോ​ട്ട് ചോ​ദ്യം ചെ​യ്തതിനു മ​ർ​ദി​ച്ച​താ​യി പ​രാ​തി
Thursday, April 8, 2021 9:49 PM IST
ഹ​രി​പ്പാ​ട്: ഇ​ര​ട്ട​വോ​ട്ട് ചോ​ദ്യം ചെ​യ്ത എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​യെ മ​ർ​ദി​ച്ച​താ​യി പ​രാ​തി. സി​പി​എം പ്ര​വ​ർ​ത്ത​ക ഹ​രി​പ്പാ​ട് തു​ലാം​പ​റ​മ്പി​ൽ പു​ളി​മൂ​ട്ടി​ൽ സൂ​ര്യ​യാ​ണ് ഹ​രി​പ്പാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഹ​രി​പ്പാ​ട് അ​ൻ​പ​താം ബൂ​ത്തി​ൽ ഏ​ജ​ന്‍റ് ആ​യി​രി​ന്നു സൂ​ര്യ. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യ തു​ലാം​പ​റ​മ്പ് സ്വ​ദേ​ശി​ക​ളാ​യ സ​ദാ​ശി​വ​നും രാ​ധാ​മ​ണി​യും വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ൾ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഇ​ര​ട്ട​വോ​ട്ടുള്ള കാ​ര്യം സൂ​ര്യ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽപ്പെടു​ത്തി. ഇ​തി​നെ​ത്തു​ട​ർ​ന്ന് രാ​ത്രി വീ​ട്ടി​ൽ എ​ത്തി​യ പ്ര​തി​ക​ൾ മ​ർ​ദി​ക്കു​ക​യും അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും ഇ​വ​ർ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി​യി​ൽ പ​റ​യു​ന്നു. സൂ​ര്യ​യു​ടെ വീ​ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ർ.​ സ​ജി​ലാ​ൽ സ​ന്ദ​ർ​ശി​ച്ചു.