പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധയോ​ഗ​വും
Thursday, April 8, 2021 9:49 PM IST
മ​ണ്ണ​ഞ്ചേ​രി: ക​ണ്ണൂ​ർ കൂ​ത്തുപ​റ​ന്പി​ൽ മ​ൻ​സൂ​ർ എ​ന്ന യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ലും അ​ല​പ്പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ 77 -ാം ന​ന്പ​ർ യു​ഡി​എ​ഫ് ബൂ​ത്ത് ഏ​ജ​ന്‍റാ​യി​രു​ന്ന അ​ജി​ത്ത് കു​മാ​റി​നെ ബൂ​ത്തി​ൽ ക​യ​റി മ​ർ​ദി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് ക​ല​വൂ​ർ-​വ​ള​വ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ല​വൂ​രി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പ്ര​തി​ഷേ​ധ​യോ​ഗ​വും ന​ട​ത്തി. ക​ല​വൂ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ജി. ​ച​ന്ദ്ര​ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഡി​സി​സി അം​ഗം ശോ​ശാ​മ്മ ലൂ​യീ​സ്, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക​ൻ കാ​ളാ​ശേ​രി, വ​ള​വ​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​ഡി. അ​ച്ച​പ്പ​ൻ, മു​സ്‌ലിം ലീ​ഗ് നേ​താ​വ് ഇ.​എ. യൂ​സ​ഫ്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ല​വൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​ണ്ണ​ൻ വി. ​മ​റ്റ​ത്തി​ൽ, എം​എ​സ്എ​ഫ് നി​യോ​ജ​കമ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​നീ​സ് റ​ഹ്മാ​ൻ, ആ​ർ​എ​സ്പി നേ​താ​വ് മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.