അ​രി​താ ​ബാ​ബു​വി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ നി​സാ​ര​വ​കു​പ്പെ​ന്ന പ​രാ​തി: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ന​ട​പ​ടി​ക്ക്
Thursday, April 8, 2021 9:46 PM IST
ആ​ല​പ്പു​ഴ: കാ​യം​കു​ളം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന അ​രി​താ​ ബാ​ബു​വി​ന്‍റെ വീ​ടാ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ നി​സാ​ര വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സെ​ടു​ത്തെ​ന്ന പ​രാ​തി​യെക്കുറി​ച്ച് അ​ന്വേ​ഷി​ച്ച് വി​ശ​ദീ​ക​ര​ണം സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഒ​രു മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്.
ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ എ​ന്ന നി​ല​യി​ൽ നി​യ​മ​പ​ര​മാ​യി ചെ​യ്യേ​ണ്ട ക​ർ​ത്ത​വ്യ​ങ്ങ​ളും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും നി​ർ​വ​ഹി​ക്കാ​ൻ കാ​യം​കു​ളം ഡി​വൈ​എ​സ്പി​ക്ക് ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് പ​രാ​തി​യി​ൽ ജോ​ണ്‍​സ​ണ്‍ ഏ​ബ്ര​ഹാം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സ്വ​കാ​ര്യവ്യ​ക്തി​ക​ളു​ടെ സ്വ​ത്ത് ന​ശി​പ്പി​ക്ക​ൽ നി​യ​മ​ത്തി​ലെ വ​കു​പ്പു​ക​ൾ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടി​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്.