ജി​ല്ല​യി​ൽ 5345 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു
Thursday, April 8, 2021 9:46 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ പ​രി​പാ​ടി​യി​ൽ 5345 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. 147 ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ ര​ണ്ടാ​മ​ത്തെ ഡോ​സ് സ്വീ​ക​രി​ച്ചു. 434 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 2266 പേ​രും 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 2498 പേ​രും വാ​ക്സി​ൻ സ്വീ​ക​രി​ച്ചു.
ലോ​ക്ക്ഡൗ​ണ്‍ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന​ലെ മൂ​ന്നു​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ര​ണ്ടു​പേ​രെ അ​റ​സ്റ്റും ചെ​യ്തു. മാ​സ്ക് ധ​രി​ക്കാ​ത്ത​തി​ന് 38 പേ​ർ​ക്കെ​തി​രെ​യും സാ​മൂ​ഹ്യാ​ക​ലം പാ​ലി​ക്കാ​ത്ത​തി​ന് 11 പേ​ർ​ക്കെ​തി​രെ​യും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘി​ച്ച​തി​ന് ന​ട​പ​ടി സ്വീ​ക​രി​ച്ചു. 16832 പേ​രെ താ​ക്കീ​തു​ചെ​യ്തു വി​ട്ട​യ​ച്ചു.