ര​ക്ത​ദാ​ന​ം നടത്തി
Sunday, March 7, 2021 10:26 PM IST
എ​ട​ത്വ: കോ​വി​ഡ് കാ​ല​ത്തെ ര​ക്ത ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കാ​ൻ സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ളജി​ലെ നൂ​റോ​ളം എ​ൻസി​സി കേ​ഡ​റ്റു​ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി. ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ക്യാ​ന്പി​ൽ ആ​ദ്യഘ​ട്ട​ത്തി​ൽ ഇ​രു​പ​ത് കേ​ഡ​റ്റു​ക​ളി​ൽനി​ന്നും ര​ക്തം സ്വീ​ക​രി​ച്ചു. ആ​വ​ശ്യ​ക​ത​യ​നു​സ​രി​ച്ച് വ​രും ആ​ഴ്ച​ക​ളി​ൽ ബാ​ക്കി​യു​ള്ള​വ​ർ​ക്കാ​യി പ്ര​ത്യേ​ക ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് നട​ത്തി​യ ക്യാ​ന്പി​ന് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ച്ച​ൻ ജോ​സ​ഫ്, ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി പിആ​ർഒ പോ​ൾ മാ​ത്യു, എ​ൻസി​സി ഓ​ഫീ​സ​ർ​മാ​രാ​യ സ​ബ്. ല​ഫ്. പോ​ൾ ജേ​ക്ക​ബ്, ല​ഫ്. ഡോ. ​ജൂ​ബി​ൻ ആ​ന്‍റണി, സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ ജോ​ഹ​ൻ ഗീ​വ​ർ​ഗീ​സ്, കേ​ഡ​റ്റ് ക്യാ​പ്റ്റ​ൻ ആ​തി​ര വി. ​കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.