സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യ്ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന്
Sunday, March 7, 2021 10:26 PM IST
ആ​ല​പ്പു​ഴ: കൊ​റോ​ണ വ്യാ​പ​നം മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യി ന​ഷ്ട​ത്തി​ലേ​ക്ക് അ​നു​ദി​നം കൂ​പ്പു​കു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യബ​സ് മേ​ഖ​ല​യു​ടെ നി​ല​നി​ൽ​പ്പി​ന് ഡീ​സ​ലി​ന് സ​ബ്സി​ഡി​യും റോ​ഡു​നി​കു​തി​യി​ൽ ഇ​ള​വും ഡീ​സ​ലി​ൽനി​ന്നും സി​എ​ൻ​ജി​യി​ലേ​ക്ക് മാ​റ്റാ​ൻ അ​ഞ്ചു​ല​ക്ഷം​രൂ​പ സ​ബ്സി​ഡി​യോ​ടു​കൂ​ടി പ​ലി​ശ​ര​ഹി​ത വാ​യ്പ​യും ഇ​ത​ര സ​ഹാ​യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക പാ​ക്കേ​ജ് അ​നു​വ​ദി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് കേ​ര​ള ബ​സ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​സോ​സി​യേ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു.
ഇ​ന്ധ​ന​വി​ല​ക​ൾ കു​റ​യ്ക്കാ​ൻ കേ​ന്ദ്ര​-സം​സ്ഥാ​ന സം​യു​ക്ത നീ​ക്കം അ​ടി​യ​ന്ത​ര​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ കെ​ബി​ടി​എ ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എ​സ്.​എം. നാ​സ​ർ, എ​ൻ. സ​ലിം, ടി.​പി. ഷാ​ജി​ലാ​ൽ, ബി​ജു ദേ​വി​ക, റി​നു സ​ഞ്ചാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.