ഒ​ളി​വി​ലു​ള്ള പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി
Sunday, March 7, 2021 10:26 PM IST
ചേ​ർ​ത്ത​ല: എ​സ്ഡി​പി​ഐ-​ആ​ർ​എ​സ്എ​സ് സം​ഘ​ർ​ഷ​ത്തി​ൽ യു​വാ​വ് വെ​ട്ടേ​റ്റു​മ​രി​ച്ച സം​ഭ​വ​ത്തി​ൽ മ​റ്റു​പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർജി​ത​മാ​ക്കി. ക​ഴി​ഞ്ഞ​ദി​വ​സം പി​ടി​യി​ലാ​യ ചേ​ർ​ത്ത​ല നി​ക​ർ​ത്തി​ൽ ബി​ൻ​ഷാ​ദി​നെ (26) കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.
നി​ല​വി​ൽ പത്തു പേ​രാ​ണ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. 25 പ്ര​തി​ക​ളാ​ണു​ള്ള​ത്. ഡി​വൈ​എ​സ്പി വി​നോ​ദ് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

വാ​ർ​ഷി​ക സ​മ്മേ​ള​നം

അ​ന്പ​ല​പ്പു​ഴ: എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ അ​ട​ക്കം സ​ർ​ക്കാ​ർ ആ​നു​കൂ​ല്യം പ​റ്റു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ സ​ർ​ക്കാ​ർ ത​യാറാ​ക​ണ​മെ​ന്ന് ഭാ​ര​തീ​യ വേ​ല​ൻ സൊ​സൈ​റ്റി അ​ന്പ​ല​പ്പു​ഴ താ​ലൂ​ക്ക് പ​ത്താം വാ​ർ​ഷി​ക സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു. ക​രൂ​രി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഭാ​ര​തീ​യ വേ​ല​ൻ സൊ​സൈ​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശി​വ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ. ​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ എ.​എ​സ്. സു​ദ​ർ​ശ​ന​ൻ, പി.​ അ​ഞ്ജു, വി.​എ​സ്. മാ​യാ​ദേ​വി, ജി.​ വേ​ണുലാ​ൽ, മ​ഞ്ജു വി​ജ​യ​കു​മാ​ർ, രാ​ജേ​ഷ് ബാ​ബു എ​ന്നീ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​ ഹ​രി​ദാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.