ടാക്സി കാർ ത​ട്ടി​യെ​ടു​ത്ത യു​വാ​വ് അറസ്റ്റിൽ
Sunday, March 7, 2021 10:26 PM IST
മു​ഹ​മ്മ: ചേ​ർ​ത്ത​ല ടാ​ക്സി സ്റ്റാ​ൻഡിൽനി​ന്ന് കാർ ഓ​ട്ട​ത്തി​നു വി​ളി​ച്ച ശേ​ഷം ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി. ആ​ലു​വ മു​പ്പ​ത്ത​ടം സ്വ​ദേ​ശി ഷി​യാ​സി (34)നെ യാ​ണ് അ​ങ്ക​മാ​ലി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ 11 ഓ​ടെ​യാ​ണ് സം​ഭ​വം.​ ചേ​ർ​ത്ത​ല ഓ​ങ്കാ​രേ​ശ്വ​രം തെ​ക്കേ​ന​ടി​പ​റ​ന്പി​ൽ സു​ജി​ത്തി​ന്‍റെ കാ​റാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. സ്റ്റാൻഡിലെത്തിയ ഷി​യാ​സ് ആ​ല​പ്പു​ഴ​യ്ക്ക് ഓ​ട്ടം വി​ളി​ച്ചു. തി​രു​വി​ഴ​യി​ൽ എ​ത്തി​യ​പ്പോ​ൾ സു​ജി​ത്തി​നോ​ട് വെ​ള്ളം വാ​ങ്ങിക്കൊ​ണ്ടുവ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സു​ജി​ത്ത് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഷി​യാ​സ് കാ​റു​മാ​യി ക​ട​ന്നു. സു​ജി​ത്ത് മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​നിലെ​ത്തി പ​രാ​തി​പ്പെ​ട്ടു. ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ ഗ്രൂ​പ്പു​ക​ളു​ടെ ഇ​ട​പെ​ട​ലും ഉ​ണ്ടാ​യി. ഇതോടെ കാ​റി​ന്‍റെ സ​ഞ്ചാ​രം പോ​സ്റ്റു​ക​ളാ​യി. വൈ​കുന്നേരം 3.30 ഓ​ടെ അ​ങ്ക​മാ​ലി പോ​ലീ​സ് കാ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു മാ​രാ​രി​ക്കു​ളം പോ​ലീ​സി​നു കൈ​മാ​റി.