ജില്ലയിൽ 152 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥിരീകരിച്ചു
Sunday, March 7, 2021 10:22 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ഇന്നലെ 152 പേ​ർ​ക്കുകൂടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 150 പേ​ർ​ക്ക് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. രണ്ടു പേ​രു​ടെ സ​ന്പ​ർ​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 283​ പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റീ​വാ​യി. ആ​കെ 76533പേ​ർ രോ​ഗമു​ക്ത​രാ​യി. 2964​ പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്.

സി.​പി.​ ജോ​ണി​ന് സു​ര​ക്ഷി​ത
സീ​റ്റ് ന​ൽ​ക​ണമെന്ന്

ആ​ല​പ്പു​ഴ: യുഡിഎ​ഫി​ന് സിഎംപി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി.​ ജോ​ണ്‍ ന​ൽ​കു​ന്ന വി​ല​യേ​റി​യ സേ​വ​ന​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് അ​ദ്ദേ​ഹ​ത്തി​ന് വി​ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന സു​ര​ക്ഷി​ത​മാ​യ മ​ണ്ഡ​ലം ന​ൽ​കാ​ൻ യുഡിഎ​ഫ് സം​സ്ഥാ​ന നേ​തൃ​ത്വം ത​യാ​റാ​ക​ണ​മെ​ന്ന് സിഎം​പി ആ​ല​പ്പു​ഴ ജി​ല്ലാ കൗൺ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 35 വ​ർ​ഷ​മാ​യി യുഡിഎ​ഫി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സിഎം​പി. സീ​റ്റ് വി​ഭ​ജ​ന​ത്തി​ൽ ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്ക​ണം.
യോഗത്തിൽ പി.​വി.​ സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ നി​സാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കെ.​ടി.​ ഇ​തി​ഹാ​സ്, ജി.​ മു​ര​ളീ​ധ​ര​ൻ, സു​രേ​ഷ് കാ​വി​നേ​ത്ത്, എ​സ്.​ രാ​ധാ​കൃ​ഷ്ണ​ൻ, അ​നീ​ഷ് ബാ​ബു, എ​സ്.​കെ.​ ഉ​ത്ത​മ​ൻ, ബാ​ബു​നേ​ശ​ൻ, കു​മാ​ർ, രാ​ധാ​മ​ണി, സി​ന്ധു​മോ​ൾ, മാ​യ രാ​ജേ​ഷ്, മു​ഹ​മ്മ​ദ് റാ​ഫി എ​ന്നി​വ​ർ പ്രസംഗിച്ചു. വി​വി​ധ പാ​ർ​ട്ടി​ക​ളി​ൽനി​ന്ന് സി​എംപിയി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി. കു​ട്ട​നാ​ട് ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി ബാ​ബു​നേ​ശ​നെ​യും മാ​വേ​ലി​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി​യാ​യി അ​നീ​സ് മാ​ലി​ക്കി​നെ​യും നി​യ​മി​ച്ചു.