സ്വീ​പ്പി​ന്‍റെ സം​വാ​ദം ഇ​ന്ന്
Sunday, March 7, 2021 10:22 PM IST
ആ​ല​പ്പു​ഴ: അ​ന്താ​രാ​ഷ്‌ട്ര വ​നി​താ ദി​ന​ത്തി​ൽ ജി​ല്ലാ​ ഭ​ര​ണ​കൂ​ട​വും സെ​ന്‍റ് ജോ​സ​ഫ്സ് വ​നി​താ കോ​ളജും ചേ​ർ​ന്ന് സ്വീ​പ്പി​ന്‍റെ ഭാ​ഗ​മാ​യി സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ല​പ്പു​ഴ സ​ബ് ക​ള​ക്ട​ർ എ​സ്. ഇ​ല​ക്യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.​ സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ൽ രാ​വി​ലെ 10.30നാ​ണ് പ​രി​പാ​ടി. ചടങ്ങിൽ‌ വ​നി​താ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും കോ​ളജ് വി​ദ്യാ​ർ​ഥിനി​ക​ൾ ത​യാ​റാ​ക്കി​യ ഇ​ല​ക‌്ഷ​ൻ എ​ക്സി​ബി​ഷ​നും ന​വ വോ​ട്ട​ർ​മാ​ർ​ക്കാ​യി വി.​വി. ​പാ​റ്റ്, വോ​ട്ടി​ംഗ് മെ​ഷീ​ൻ പ​രി​ച​യ​പ്പെ​ടു​ത്ത​ലും ന​ട​ത്ത​ും.

ചു​മ​ത​ലയേറ്റു

അ​ന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഗ​വൺമെ ന്‍റ് മെ​ഡി​ക്ക​ൽ കോള​ജ് കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​യി ഡോ.​ കെ.​എ​സ്.​ മോ​ഹ​ൻ ചു​മ​ത​ലയേ​റ്റു. ജി​ല്ല​യി​ൽ നി​ര​വ​ധി സൗ​ജ​ന്യ ഹൃ​ദ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യും ഹൃ​ദ​യ​താ​ളം എ​ന്ന പേ​രി​ൽ ഹൃ​ദ​യ​ാഘാ​ത പു​ന​രു​ജ്ജീവ ​ന പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യിട്ടു​ണ്ട്. മി​ക​ച്ച ഹൃ​ദ്രാോ​ഗ വി​ദ​ഗ്ധനുള്ള ​ഡോ.​ഇ.​കെ.​ ആ​ന്‍റ​ണി പു​ര​സ്കാരവും ഡോ. കെ.എസ്. മോ ഹനു ല​ഭി​ച്ച​ട്ടു​ണ്ട്.