‘സേ​വ് ദ ​ഡേ​റ്റി​നു’ തു​ട​ക്ക​മാ​യി
Sunday, March 7, 2021 10:22 PM IST
ആ​ല​പ്പു​ഴ: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​യാ​യ സ്വീ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​രു​ക്കു​ന്ന സ​ഞ്ച​രി​ക്കു​ന്ന വോ​ട്ട​ർ ബോ​ധ​വ​ത്ക​ര​ണ വീ​ഡി​യോ പ്ര​ദ​ർ​ശ​നം ‘സേ​വ് ദ ​ഡേ​റ്റി​നു’ തു​ട​ക്ക​മാ​യി. ജി​ല്ലാ തെര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വഹി​ച്ചു. ഏ​പ്രി​ൽ 6 നു ​ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് ചെ​യ്യാ​ൻ ആ​രും മ​റ​ക്ക​രു​തെ​ന്നു​ള്ള സ​ന്ദേ​ശം ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള വീ​ഡി​യോ പ്ര​ദ​ർ​ശ​ന​മാ​ണ് സേ​വ് ദ ​ഡേ​റ്റ് എ​ന്ന പേ​രി​ൽ സ്വീ​പ് ത​യാറാ​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​ർ, തൊ​ഴി​ലാ​ളി​ക​ൾ, വീ​ട്ട​മ്മ​മാ​ർ, വാ​യോ​ധി​ക​ർ, വി​ദ്യാ​ർ​ഥി ക​ൾ എ​ന്നി​ങ്ങ​നെ എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള​വ​ർ വോ​ട്ട് ചെ​യ്യാ​ൻ വീ​ഡി​യോ​യി​ൽ ഓ​ർ​മിപ്പി​ക്കു​ന്നു. തെര​ഞ്ഞെ​ടു​പ്പി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു​ള്ള സ​ന്ദേ​ശ​വും ഇ​തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.
കൂ​ടാ​തെ കോ​വി​ഡ് കാ​ല​ത്ത് ന​ട​ക്കു​ന്ന തെര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ൽ പ്രാ​യ​മാ​യ​വ​ർ​ക്കും കോ​വി​ഡ് രോ​ഗി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും വീ​ട്ടി​ലി​രു​ന്നു പോ​ളി​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​കാം എ​ന്ന വി​വ​ര​വും വീ​ഡി​യോ പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 18 ദി​വ​സ​ങ്ങ​ളി​ലാ​യി ജി​ല്ല​യി​ലെ 9 നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലും സേ​വ് ദ ​ഡേ​റ്റ് പ​ര്യ​ട​നം ന​ട​ത്തും. സ്വീ​പ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീസ​ർ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ വി. ​പ്ര​ദീ​പ് കു​മാ​ർ, ഹൂ​സൂ​ർ ശി​ര​സ്ത​ദാ​ർ, ഒ ​ജെ. ബേ​ബി, തെര​ഞ്ഞെ​ടു​പ്പ് സൂ​പ്ര​ണ്ട് അ​ൻ​വ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.