ഇതുവരെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് ഒ​ന്പ​ത് വ​നി​താ എം​എ​ൽ​എ​മാ​ർ
Sunday, March 7, 2021 10:22 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്നും ഇ​തു​വ​രെ എം​എ​ൽ​എ​മാ​രാ​യി​ട്ടു​ള്ള​ത് ഒ​ന്പ​തു വ​നി​ത​ക​ൾ. അ​തി​ൽ ര​ണ്ടു​പേ​ർ മ​ന്ത്രി​മാ​രും ര​ണ്ടു​പേ​ർ ഡെപ്യൂ​ട്ടി സ്പീ​ക്ക​ർ​മാ​രു​മാ​യി​രു​ന്നു​വെ​ന്ന​ത് ച​രി​ത്രം. ആ​ദ്യ​മ​ന്ത്രി​സ​ഭ​യി​ൽ ഇ​ടംപി​ടി​ച്ച കെ.​ആ​ർ. ഗൗ​രി​യ​മ്മ, ആ​ദ്യ​മ​ന്ത്രി​സ​ഭ​യി​ലെ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി​രു​ന്ന കെ.​ഒ. അ​യി​ഷാ​ബാ​യി, ന​ഫീ​സ​ത്ത് ബീ​വി, സു​ശീ​ല ​ഗോ​പാ​ല​ൻ, റോ​സ​മ്മ പു​ന്നൂ​സ്, കെ.​ആ​ർ. സ​ര​സ്വ​തി​യ​മ്മ, ശോ​ഭ​ന ജോ​ർ​ജ്, യു. ​പ്ര​തി​ഭ, ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എ​ന്നീ ഒ​ന്പ​തു​പേ​രാ​ണ് ജി​ല്ല​യി​ലെ വി​വി​ധ മ​ണ്ഡ​ല​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച വ​നി​ത​ക​ൾ.
ജി​ല്ല​യി​ലെ അ​രൂ​ർ, ആ​ല​പ്പു​ഴ, ചേ​ർ​ത്ത​ല, അ​ന്പ​ല​പ്പു​ഴ, കാ​യം​കു​ളം, ചെ​ങ്ങ​ന്നൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളെ​യാ​ണ് ഇ​വ​ർ പ​ല സ​മ​യ​ങ്ങ​ളി​ൽ പ്ര​തി​നി​ധീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം കു​ട്ട​നാ​ട്, മാ​വേ​ലി​ക്ക​ര, ഹ​രി​പ്പാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നും ഇ​തു​വ​രെ വ​നി​താ എം​എ​ൽ​എ​മാ​രു​ണ്ടാ​യി​ട്ടു​മി​ല്ല. 102-ന്‍റെ പ​ടി​വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കു​ന്ന ജെഎ​സ്എ​സ് നേ​താ​വ് കെ.​ ആ​ർ. ഗൗ​രി​യ​മ്മ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ത​വ​ണ എം​എ​ൽ​എ​യാ​യ​ത്. 57ലും 60​ലും ചേ​ർ​ത്ത​ല​യി​ൽനി​ന്നും പി​ന്നീ​ട് എ​ട്ടു​ത​വ​ണ അ​രൂ​രി​ൽനി​ന്നു​മാ​ണ് അ​വ​ർ വി​ജ​യി​ച്ച​ത്. ഇ​തി​നെ​ല്ലാം മു​ന്നേ തി​രു​-കൊ​ച്ചി​യി​ലേ​ക്കു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ലും അ​വ​ർ വി​ജ​യി​ച്ചി​രു​ന്നു. 1991 മു​ത​ൽ 2001 വ​രെ മൂ​ന്നു​ത​വ​ണ എം​എ​ൽ​എ സ്ഥാ​നം വ​ഹി​ച്ച ശോ​ഭ​ന ജോ​ർ​ജാ​ണ് ഗൗ​രി​യ​മ്മ​യ്ക്കു തൊ​ട്ടു​പി​റ​കി​ൽ കൂ​ടു​ത​ൽ കാ​ലം എം​എ​ൽ​എ സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ള്ള​ത്.
2019-ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​രൂ​രി​ൽനി​ന്നു വി​ജ​യി​ച്ച ഷാ​നി​മോ​ൾ ഉ​സ്മാ​നാ​ണ് ജി​ല്ല​യി​ൽനി​ന്നും ഇ​തു​വ​രെ​യു​ള്ള​തി​ൽ അ​വ​സാ​നം എം​എ​ൽ​എ​യാ​യ വ​നി​ത.
ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നും 80-ൽ ​എം​എ​ൽ​എ​യാ​യ കെ.​ആ​ർ. സ​ര​സ്വ​തി​യ​മ്മ മു​ന്പും മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. 96-ൽ ​അ​ന്പ​ല​പ്പു​ഴ​യി​ൽ നി​ന്നും വി​ജ​യി​ച്ച സു​ശീ​ലാ ഗോ​പാ​ല​നാ​ണ് ഗൗ​രി​യ​മ്മ​യ്ക്കു പു​റ​മേ ജി​ല്ല​യി​ൽ നി​ന്നും വി​ജ​യി​ച്ച് മ​ന്ത്രി​യാ​യി​രു​ന്നി​ട്ടു​ള്ള​യാ​ൾ.
സു​ശീ​ല ഗോ​പാ​ല​ൻ എം​പി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ​യി​ൽനി​ന്നും 1960-ൽ ​വി​ജ​യി​ച്ച ന​ഫീ​സ​ത്ത് ബീ​വി​യും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റാ​യി​രു​ന്നി​ട്ടു​ണ്ട്. യു. ​പ്ര​തി​ഭ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് കാ​യം​കു​ള​ത്തുനി​ന്നും വി​ജ​യി​ച്ച് എം​എ​ൽ​എ​യാ​യ​ത്. ഗൗ​രി​യ​മ്മ സി​പി​എ​മ്മി​ന്‍റെ​യും 96ലും 2001​ലും ജെഎ​സ്എ​സി​ന്‍റെ​യും പ്ര​തി​നി​ധി​യാ​യി​രു​ന്നു. ന​ഫീ​സ​ത്തു​ബീ​വി​യും സ​ര​സ്വ​തി​യ​മ്മ​യും ശോ​ഭ​നാ​ ജോ​ർ​ജും ഷാ​നി​മോ​ളും വ​ല​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളാ​യാ​ണ് സ​ഭ​യി​ലെ​ത്തി​യി​ട്ടു​ള്ള​ത്. ശേ​ഷി​ക്കു​ന്ന​വ​ർ ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ളും. വ​യ​ലാ​ർ ര​വി എം​പി​യു​ടെ മാ​താ​വ് ദേ​വ​കി​ കൃ​ഷ്ണ​നും സി.​എ​സ്. സു​ജാ​ത​യും മ​ത്സ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും എം​എ​ൽ​എ​യാ​കാ​നാ​യി​ല്ല. സി.​എ​സ്. സു​ജാ​ത മാ​വേ​ലി​ക്ക​ര എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കു​റി നി​ല​വി​ലെ എം​എ​ൽ​എ​മാ​രാ​യ ഷാ​നി​മോ​ൾ ഉ​സ്മാ​നും യു. ​പ്ര​തി​ഭ​യും വീ​ണ്ടും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കും.
കൂ​ടു​ത​ൽ വ​നി​ത​ക​ൾ സ്ഥ​ാനാ​ർ​ഥി​ത്വ​ത്തി​ലേ​ക്കെ​ത്തു​മോ​യെ​ന്ന​തും വ​രും​ദി​ന​ങ്ങ​ളി​ൽ വ്യ​ക്ത​മാ​കും. ജില്ലാ പഞ്ചായത്ത് വൈ സ് പ്രസിഡന്‍റ് ദലീമ ജോജോ മത്സരരംഗത്തുണ്ടാകുമെ ന്നാണ് അറിയുന്നത്.