അ​ന്താ​രാ​ഷ്‌ട്ര വ​നി​താ ദി​നാ​ച​ര​ണം ഇ​ന്ന്
Sunday, March 7, 2021 10:22 PM IST
ആ​ല​പ്പു​ഴ: അ​ന്താ​രാഷ്‌ട്ര വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ ജി​ല്ലാ വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ന്താ​രാ​ഷ്‌ട്ര വ​നി​താ ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ആ​ല​പ്പു​ഴ ജ​വ​ഹ​ർ ബാ​ല​ഭ​വ​നി​ൽ ഇ​ന്ന് രാ​വി​ലെ 9.30 ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ വ​നി​താ ദി​നാ​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ബ് ക​ള​ക്ട​ർ എ​സ്. ഇ​ല​ക്യ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ഡിഎ​ൽ എ​സ്എ ​സ​ബ് ജ​ഡ്ജ് കെ. ​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. ​അ​നി​ത​കു​മാ​രി, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ എം. ​എ​സ്. ബീ​ന, സെ​ന്‍റ് ജോ​സ​ഫ്സ് കോളജ് റി​ട്ട​യേ​ർ​ഡ് പ്രഫ​സ​ർ ഡോ. ​ആ​നി തോ​മ​സ് എ​ന്നി​വ​രെ ക​ള​ക്ട​ർ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്കും. തു​ട​ർ​ന്ന് ‘കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ല്യ ഭാ​വി കൈ​വ​രി​ക്കാ​ൻ സ്ത്രീ ​നേ​തൃ​ത്വം’ എ​ന്ന വ​നി​താദി​ന തീ​മി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സെ​മി​നാ​റും പാ​ന​ൽ ച​ർ​ച്ച​യും ക​ലാ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കും.

പു​ര​സ്കാര സ​മ​ർ​പ്പ​ണം നടത്തി

അ​ന്പ​ല​പ്പു​ഴ: ആ​ർ​ട്ടി​സ്റ്റ് കേ​ശ​വ​ൻ ഫൗ​ണ്ടേ​ഷ​ൻ പു​ര​സ്കാര സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം മ​ന്ത്രി പി.​ തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​ പ്ര​ശ​സ്ത നാ​ട​ക ന​ട​നും സം​വി​ധാ​യ​കനുമാ​യ വ​ക്കം ഷ​ക്കീ​ർ മ​ന്ത്രി പി.​ തി​ലോ​ത്തമനി​ൽനി​ന്നും പു​ര​സ്കാരം ഏ​റ്റു​വാ​ങ്ങി. ​ചെ​യ​ർ​മാ​ൻ സി.​ രാ​ധാ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​നാ​യി. നാ​ട​കരം​ഗ​ത്തെ പു​ളി​യ​നം വ്യ​ലോ​സ്, രാ​ജേ​ന്ദ്ര​ൻ കെപിഎസി, വി​ജ​യ​ൻ മാ​വു​ങ്ക​ൽ, ലൈ​ലാ ദേ​വി കോ​ട്ട​യം, ഗാ​യി​ക ജ​യ്സി, ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റായി തെ​ര​ഞ്ഞെ​ടു​ത്ത ഫൗ​ണ്ടേ​ഷ​ൻ ട്ര​ഷ​റ​ർ അ​ലി​യാ​ർ പു​ന്ന​പ്ര എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു.
ച​ല​ച്ചി​ത്ര ഗാ​നര​ച​യി​താ​വ് രാ​ജീ​വ് ആ​ലു​ങ്ക​ൽ, അ​ന്പ​ല​പ്പു​ഴ തെ​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ ക​വി​ത, ക​മാ​ൽ എം.​ മാ​ക്കി​യി​ൽ, ന​സീ​ർ സ​ലാം, ആ​ർ​ട്ടി​സ്റ്റ് സു​ജാ​ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.