തെര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ആ​പ്പുക​ൾ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യി
Sunday, March 7, 2021 10:22 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ർ​ജി​ത​മാ​ക്കാ​നും സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​നും ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ട് എ​ന്ന് ഉ​റ​പ്പാ​ക്കാ​നും ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഐസിറ്റി ​സെ​ല്ലി​ന്‍റെ വി​വി​ധ ആ​പ്ലി​ക്കേ​ഷ​നു​ക​ൾ സ​ജ്ജ​മാ​യി.
വോ​ട്ട​ർ ഹെ​ൽ​പ്‌ലൈൻ ആ​പ്പ്
ജ​ന​ങ്ങ​ൾ​ക്ക് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ത​ങ്ങ​ളു​ടെ പേ​ര് ചേ​ർ​ത്തി​ട്ടു​ണ്ടോ എ​ന്നു പ​രി​ശോ​ധി​ക്കു​വാ​നും ചേ​ർ​ത്തി​ട്ടി​ല്ലെ​ങ്കി​ൽ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യാ​നും തെ​റ്റു​ക​ൾ തി​രു​ത്തു​വാ​നും ഫോ​ട്ടോ വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​വാ​നും സാ​ഹ​യി​ക്കു​ന്ന ആ​പ്പാ​ണി​ത്. (voter helpline app) ​സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​റി​യു​വാ​നും തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം അ​ത​ത് സ​മ​യ​ത്ത് അ​റി​യു​വാ​നും സാ​ധി​ക്കു​ന്ന ആ​പ്പാ​ണി​ത്.
ബി​എ​ൽഒ ​നെ​റ്റ് മൊ​ബൈ​ൽ ആ​പ്പ്
ബൂ​ത്ത് ത​ല​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് തെര​ഞ്ഞെ​ടു​പ്പ് രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നും ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ അപ്‌ലോഡ് ചെ​യ്യു​വാ​നും ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യോ നേ​രി​ട്ടോ ല​ഭി​ക്കു​ന്ന പ​രാ​തി​ക​ൾക്ക് ഓ​ണ്‍​ലൈ​ൻ മു​ഖേ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന ആ​പ്പാ​ണ് ബിഎ​ൽഒ ​നെ​റ്റ് മൊ​ബൈ​ൽ ആ​പ്പ് (BLO Net mobile app).
​സി-​വി​ജി​ൽ ആ​പ്പ്, സു​വി​ധ
പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​വാ​ൻ സ​ഹാ​യി​ക്കു​ന്ന സി-​വി​ജി​ൽ ആ​പ്പ് (cVIGIL App), ​സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേശ​പ​ത്രി​ക ന​ൽ​കി​യ​തി​നു ശേ​ഷം നി​ല പ​രി​ശോ​ധി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന സു​വി​ധ കാ​ൻ​ഡി​ഡേ​റ്റ് ആ​പ്പ്, റി​ട്ടേ​ണി​ംഗ് ഓ​ഫീ​സ​ർമാ​ർ​ക്കും നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​ർ​ക്കും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​യി​ൽ ഉ​ട​ന​ടി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന നോ​ഡ​ൽ ആ​പ്പ്, തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​ർ​ക്ക് നി​യ​മ​സ​ഭാ മ​ണ്ഡ​ല അ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന വി​വ​ര​ങ്ങ​ൾ ഉ​ട​ന​ടി ഇ​ല​ക‌്ഷ​ൻ ക​മ്മീ​ഷ​ന് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ സ​ഹാ​യി​ക്കു​ന്ന ഒ​ബ്സെ​ർ​വ​ർ ആ​പ്പ് എ​ന്നി​വ​യാ​ണ് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​യ മ​റ്റ് ആ​പ്പു​ക​ൾ.
പോ​ളി​ംഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വോ​ട്ടിം​ഗ് സു​ഗ​മ​മാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് വേ​ഗ​ത്തി​ൽ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ന്ന ബൂ​ത്ത് ആ​പ്പ്, വോ​ട്ടെ​ണ്ണ​ൽ ദി​വ​സം ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന പോ​ളി​ംഗ് ശ​ത​മാ​നം വേ​ഗ​ത്തി​ൽ അ​റി​യു​വാ​ൻ സ​ഹാ​യി​ക്കു​ന്ന വോ​ട്ട​ർ ടേ​ണ്‍​ഒൗ​ട്ട് ആ​പ്പ്, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് തെര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ ആ​യാ​സ​ര​ഹി​ത​മാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന പേ​ഴ്സ​ണ്‍ വി​ത്ത് ഡി​സെ​ബി​ലി​റ്റി ആ​പ്പ് (പിഡ​ബ്ല്യുഡി ​ആ​പ്പ് ) എ​ന്നീ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നു​ക​ളും ഉ​ട​ൻ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും.