വ​ള്ളി​കു​ന്ന​ത്ത് വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ലെ ക​വ​ർ​ച്ച: സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലം​ഗസം​ഘം അ​റ​സ്റ്റി​ൽ
Sunday, March 7, 2021 10:22 PM IST
കാ​യം​കു​ളം: വ​ള്ളി​കു​ന്നം ചു​നാ​ട് തെ​ക്കേ ജം​ഗ്ഷ​നി​ലെ സ്വർണ ക്കടയി​ലും ബേ​ക്ക​റി​യി​ലും ക​വ​ർ​ച്ച ന​ട​ത്തി​യ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന നാ​ലം​ഗ മോ​ഷ​ണ സം​ഘ​ത്തെ വ​ള്ളി​കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി കാ​രൂ​ർ​ക്ക​ട​വ് മീ​തു​ഭ​വ​ന​ത്തി​ൽ നി​ഥി​ൻ, വ​ള്ളി​കു​ന്നം ഇ​ലി​പ്പ​ക്കു​ളം തോ​ട്ടി​ങ്ക​ൽ കി​ഴ​ക്ക​തി​ൽ സ​ജി​ലേ​ഷ്, എ​റ​ണാ​കു​ളം കു​ന്പ​ള​ങ്ങി താ​ന്നി​ക്ക​ൽ സ​ലി​ലി​ന്‍റെ ഭാ​ര്യ പ്രീ​ത, തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റും​മൂ​ട് പൂ​വ​ൻവി​ള​വ​ത്ത് ഷി​ബു​വി​ന്‍റെ ഭാ​ര്യ അ​നു എ​ന്നി​വ​രെ​യാ​ണ് ചെ​ങ്ങ​ന്നൂ​ർ എ​സ് പി ​ആ​ർ. ജോ​സ്, വ​ള്ളി​കു​ന്നം പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഡി. ​മി​ഥു​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞവെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ ചു​നാ​ട് തെ​ക്കേ ജം​ഗ്ഷ​നി​ലെ ജാ​സ്മി​ൻ ജൂവ​ല്ല​റി​യു​ടെ ഷ​ട്ട​ർ ഗ്യാ​സ് ക​ട്ട​ർ ഉ​പ​യോ​ഗി​ച്ച് ത​കർത്ത് മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യും സ​മീ​പ​ത്തെ സി​റ്റി​ബേ​ക്ക​റി കു​ത്തി​ത്തുറ​ന്ന് മോ​ഷ​ണം ന​ട​ത്തു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ​ക​ട​ക​ളി​ലെ സിസിടിവി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

അ​ഞ്ചാം കു​റ്റി ഭാ​ഗ​ത്തു നി​ന്നു​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഗ്യാ​സ് ക​ട്ട​റു​ക​ളും ഒ​ാക്സി​ജ​ൻ സി​ല​ണ്ട​ർ ഉ​ൾപ്പെടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി കാ​റി​ലാ​ണ് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന സം​ഘം എ​ത്തി​യ​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തെ​കു​റി​ച്ച് നി​ർ​ണായ​ക വി​വ​രം ല​ഭി​ച്ച​തും പോ​ലീ​സി​നു മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ്ര​തി​ക​ളെ വ​ല​യി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ചു.​

എ​സ് ഐ ​അ​ൻ​വ​ർ സാ​ദ​ത്ത്, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ, മ​നീ​ഷ്, ജി​ഷ്ണു, ഷാ​ജി എ​ന്നി​വ​രും പ്ര​തി​ക​ളെ പി​ടി​കൂ​ടിയ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലുണ്ടാ​യി​രു​ന്നു.