തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾക്ക് വേ​ത​നം ല​ഭി​ക്കുന്നില്ലെന്ന്
Saturday, March 6, 2021 11:18 PM IST
തു​റ​വൂ​ർ:​ തൈ​ക്കാ​ട്ടു​ശേരി പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്കു വേ​ത​നം കി​ട്ടു​ന്നി​ല്ലെന്നു പരാതി. ക​ഴി​ഞ്ഞ​ ജ​നു​വ​രി 19 മു​ത​ലു​ള്ള വേ​ത​നമാ​ണ് ല​ഭി​ക്കാനുള്ളത്. കൂ​ലി കൃ​ത്യ​മാ​യി അ​ക്കൗ​ണ്ടി​ൽ എ​ത്താ​ത്ത​തി​നാ​ൽ ​തൊ​ഴി​ലാ​ളി​ക​ൾ ക​ടു​ത്ത സാ​ന്പ​ത്തി​ക ബു​ദ്ധി​മു​ട്ടി​ലാ​ണ്. ചെ​യ്യു​ന്ന ജോ​ലി​ക്ക് കൃ​ത്യ​മാ​യി കൂ​ലീ​ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ത​ങ്ങ​ളു​ടെ ദൈ​നം​ദി​ന ജീ​വി​തം ബു​ദ്ധി​മു​ട്ടി​ലാ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. അടി​യ​ന്തര​മാ​യി വേ​ത​നം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

തൊ​ഴി​ലാ​ളി​ക​ൾ​ക്കു ല​ഭി​ക്കേ​ണ്ട വേ​ത​നം ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് തൊ​ഴി​ലു​റ​പ്പു​തൊ​ഴി​ലാ​ളി​ യൂ​ണി​യ​ൻ (ടിയുസിഐ) സെ​ക​ട്ട​റി വി.​എ​ൻ. ഷ​ണ്‍​മു​ഖ​ൻ ആവശ്യപ്പെട്ടു. കൂ​ലി​യി​ന​ത്തി​ൽ ഒ​രു തൊ​ഴി​ലാ​ളി​ക്ക് കു​റ​ഞ്ഞ​ത് 6000 രൂ​പ​യെ​ങ്കി​ലും കി​ട്ടാ​നു​ണ്ട്. തൈ​ക്കാ​ട്ടു​ശേരി പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലെ തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ൾ​ക്ക് മാ​ത്രം ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കു​ടി​ശിക​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ​രു​ത്തി​യി​രി​ക്കു​ന്ന​തെന്നും യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി.​എ​ൻ. ഷ​ണ്‍​മു​ഖ​ൻ പ​റ​ഞ്ഞു.