സ്വർണമാ​ല മോഷണം പോയെന്ന്
Saturday, March 6, 2021 11:16 PM IST
അ​ന്പ​ല​പ്പു​ഴ: വീ​ട്ടി​ൽ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്വർണമാ​ല കാ​ണാ​നി​ല്ലെ​ന്നു പ​രാ​തി. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് കോ​മ​ന കു​ന്പ​ള​ശേ​രി വി​പി​ന്‍റെ ഭാ​ര്യ അ​പ​ർ​ണ​യു​ടെ ആ​റ​ര പ​വ​ൻ തൂ​ക്കം വ​രു​ന്ന മാ​ല​യാ​ണ് കാ​ണാ​താ​യ​ത്.​ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​ ഈ സ​മ​യം വീ​ട്ടു​കാ​രെ​ല്ലാം ഉ​ണ്ടാ​യി​രു​ന്നു. തു​റ​ന്നു കി​ട​ന്ന അ​ല​മാ​ര​യി​ൽനി​ന്നാ​ണ് മാ​ല കാ​ണാ​താ​യ​ത്.​ പി​ന്നീ​ട് അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി.