കെ​ട്ടി​ടത്തിൽനിന്നു താ​ഴെ​വീ​ണ് ചികിത്സയിലായിരുന്നയാൾ മ​രി​ച്ചു
Saturday, March 6, 2021 11:16 PM IST
ചേ​ർ​ത്ത​ല: കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നി​ട​യി​ൽ കാ​ൽ​വ​ഴു​തി താ​ഴെ​വീ​ണ് ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന തൊ​ഴി​ലാ​ളി മ​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് ക​ട​ക്ക​ര​പ്പ​ള്ളി വ​ട​ക്ക് പെ​രു​മു​റ്റ​ത്ത് തോ​മ​സ് മാ​ത്യു (ചെ​റു​ക്ക​പ്പ​ൻ- 62) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞമാസം 22 ന് ​ചേ​ർ​ത്ത​ല ആ​ലു​ങ്ക​ൽ പ്ര​ദേ​ശ​ത്ത് നി​ർ​മാ​ണ​ത്തി​നി​ടെ കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് താ​ഴെ​ വീ​ഴു​ക​യാ​യി​രു​ന്നു. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ൽ​ത്സ​യി​ലിരി​ക്കെ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി മ​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 12ന് ​ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യി​ൽ. ഭാ​ര്യ: റോ​സ​മ്മ.മ​ക്ക​ൾ: റെ​ജി​മാ​ത്യു, റീ​ജ മാ​ത്യു (ദു​ബാ​യ്), റി​ബി​ മാ​ത്യു.മ​രു​മ​ക്ക​ൾ: ജാ​ക്സി, ജോ​മി​റ്റ് (ദു​ബാ​യ്), റി​ജോ (കെഎ​സ്ഇബി കോ​ഴി​ക്കോ​ട്).