ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണം ഇന്നുമുതൽ 13 വരെ
Saturday, March 6, 2021 11:16 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ അ​ന്ധ​താ നി​യ​ന്ത്ര​ണപ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ഇന്നുമു​ത​ൽ 13 വ​രെ ഗ്ലോ​ക്കോ​മ വാ​രാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ​ൽ.​ അ​നി​ത​കു​മാ​രി നി​ർ​വ​ഹി​ക്കും. ജി​ല്ലാ ടി.​ബി.​ കേ​ന്ദ്രം കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ നാളെ 10.30 നാ​ണ് ച​ട​ങ്ങ് ന​ട​ക്കു​ന്ന​ത്. ഗ്ലോ​ക്കോ​മ​യ്ക്ക് ശ​രി​യാ​യ ചി​കി​ത്സ തേ​ട​ണം.

ക​ണ്ണി​ന്‍റെ മർദം പെ​ട്ടെ​ന്ന് കൂ​ടി ക​ണ്ണി​നു ചു​വ​പ്പും വേ​ദ​ന​യും കാ​ഴ്ച​ക്കു​റ​വു​മ​നു​ഭ​വ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണ് ആം​ഗി​ൾ ക്ലോ​ഷ​ർ ഗ്ലോ​ക്കോ​മ. സാ​വ​ധാ​നം ക​ണ്ണി​ന്‍റെ കാ​ഴ്ച കു​റ​ഞ്ഞ് കാ​ഴ്ചമ​ണ്ഡ​ലം ചു​രു​ങ്ങി പൂ​ർ​ണമാ​യും കാ​ഴ്ച ന​ഷ്ട​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള രോ​ഗ​മാ​ണ് ഓ​പ്പ​ണ്‍ ആം​ഗി​ൾ ഗ്ലോ​ക്കോ​മ. സ്ഥി​ര​മാ​യ ത​ല​വേ​ദ​ന, ക​ണ്ണി​നു ചു​റ്റു​മു​ള്ള ചു​വ​പ്പ്, പ്ര​കാ​ശ​ത്തി​നു ചു​റ്റും നി​റ​മു​ള്ള വ​ല​യ​ങ്ങ​ൾ കാ​ണു​ക, അ​ടി​ക്ക​ടി ക​ണ്ണ​ട മാ​റ്റേ​ണ്ടി വ​രി​ക, കാ​ഴ്ച​യു​ടെ പ​രി​ധി കു​റ​ഞ്ഞ് ഒ​രു കു​ഴ​ലി​ൽ കൂ​ടി കാ​ണു​ന്ന പോ​ലെ​യാ​കു​ക. ഈ ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ക​ണ്ണി​ന്‍റെ മ​ർ​ദം പ​രി​ശോ​ധി​ക്കേ​ണ്ട​താ​ണ്.

ക​ണ്ണി​ലെ മ​ർ​ദം, കാ​ഴ്ച മ​ണ്ഡ​ലം, ക​ണ്ണി​ന്‍റെ ഞ​ര​ന്പ് എ​ന്നി​വ പ​രി​ശോ​ധി​ച്ച് ഗ്ലോ​ക്കോ​മ തി​രി​ച്ച​റി​യു​ന്ന ഘ​ട്ട​മാ​ണ് ഗ്ലോ​ക്കോ​മ സ്ക്രീ​നിം​ഗ്. തു​ട​ർ​ന്ന് ക​ണ്ണി​ലെ പ്ര​ഷ​ർ കു​റ​യ്ക്കു​ന്ന​തി​നാ​യി തു​ള്ളി മ​രു​ന്നു​ക​ൾ, സ​ർ​ജ​റി, ലേ​സ​ർ ചി​കി​ത്സ എ​ന്നി​വ ജി​ല്ലാ​ത​ല​ത്തി​ൽ ല​ഭ്യ​മാ​ണ്. മെ​ഡി​ക്ക​ൽ കോളജ്, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി, ജി​ല്ലാ ആ​ശു​പ​ത്രി​ക​ൾ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നേ​ത്ര​രോ​ഗ വി​ദ​ഗ്ദ്ധ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. കൂ​ടാ​തെ കു​ടും​ബ, സാ​മൂ​ഹി​ക, പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ൽ ഒ​പ്റ്റോ​മെ​ട്രി​സ്റ്റു​ക​ൾ കാ​ഴ്ച പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് ഡിഎം​ഓ അ​റി​യി​ച്ചു.