കോ​വി​ഡ് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കു​ന്നതായി പരാതി
Saturday, March 6, 2021 11:16 PM IST
അ​ന്പ​ല​പ്പു​ഴ: കോ​വി​ഡ് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ക്കുന്നതായി പരാ തി. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളജ് വ​ള​പ്പി​ലാ​ണ് ആ​ഴ്ച​ക​ളാ​യി മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​ത്.​ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മു​ണ്ടാ​കു​ന്ന മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ളു​മാ​ണ് പ​ക​ൽസ​മ​യം ക​ത്തി​ക്കു​ന്ന​ത്.

ഇതുമൂലം നാട്ടുകാർ ഏരെ ദുരിതത്തിലാണ്. മെ​ഡി​ക്ക​ൽ കോള​ജി​ലെ ലാ​ബി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​മാ​ണ് തു​റ​സാ​യ സ്ഥ​ല​ത്തി​ട്ട് ക​ത്തി​ക്കു​ന്ന​ത്.​ ക​ത്തി​ച്ചുക​ഴി​ഞ്ഞാ​ൽ മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ദു​ർ​ഗ​ന്ധ​വും പു​ക​യും ഉ​ണ്ടാ​കു​ന്ന​ത്. ദു​ർ​ഗ​ന്ധ​വും പു​ക​യും മൂ​ലം പ​രി​സ​ര​വാ​സി​ക​ൾ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും അ​നു​ഭ​വ​പ്പെ​ട്ടു തു​ട​ങ്ങി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്ക​രു​തെ​ന്ന് ആ​രോ​ഗ്യവ​കു​പ്പുത​ന്നെ ന​ൽ​കി​യ നി​ർ​ദേ​ശ​മാ​ണ് ഇ​വി​ടെ കാ​റ്റി​ൽ​പ്പ​റ​ത്തി​യി​രി​ക്കു​ന്ന​ത്.