മു​ന്ന​ണി​ക​ൾ മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന്
Saturday, March 6, 2021 11:16 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പ് ആ​സ​ന്ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ന്ന​ണി​ക​ൾ മ​ദ്യ​ന​യം പ്ര​ഖ്യാ​പി​ച്ചു പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി. മ​ദ്യ​മു​ക്ത കേ​ര​ള​ത്തി​നു വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന പാ​ർ​ട്ടി​ക​ൾ​ക്കു മാ​ത്ര​മേ ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി​ന്തു​ണ ന​ൽ​കു​ക​യു​ള്ളൂ​വെ​ന്ന് സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ പ​റ​ഞ്ഞു. ഗാ​ന്ധി​യ​ൻ ദ​ർ​ശ​നവേ​ദിയുടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ല​പ്പു​ഴ ക​ള​ക്‌ടറ്റ് പ​ടി​ക്ക​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ദ്യ​ത്തി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക, മ​ദ്യ​വ്യാ​പാ​ര​ശാ​ല​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കു​ക, മ​ദ്യ​ശാ​ല​ക​ളു​ടെ പ്ര​വ​ർ​ത്ത​നദി​വ​സ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​നസ​മ​യ​ങ്ങ​ളു​ടേ​യും ദൈ​ർ​ഘ്യം കു​റ​യ്ക്കു​ക, മ​ദ്യ​ഷോ​പ്പു​ക​ൾ റ​ദ്ദു ചെ​യ്യാ​നു​ള്ള അ​ധി​കാ​രം ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു പു​ന​ർ​ക്ര​മീ​ക​രി​ക്കു​ക തു​ട​ങ്ങി​യ നി​ര​വ​ധി ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള പ്ര​ദേ​ശ് മ​ദ്യ​വി​രു​ദ്ധ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഹ​ക്കിം മു​ഹ​മ്മ​ദ് രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.