ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വ് മ​രി​ച്ചു
Saturday, March 6, 2021 11:15 PM IST
മാ​വേ​ലി​ക്ക​ര: അ​ജ്ഞാ​ത വാ​ഹ​നം ഹാ​ൻ​ഡി​ലി​ൽ ത​ട്ടി​യ​തി​നെത്തു​ട​ർ​ന്നു നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞു യു​വാ​വ് മ​രി​ച്ചു. പ്രാ​യി​ക്ക​ര കി​ഴ​ക്കേ​വി​ള​യി​ൽ പ​രേ​ത​നാ​യ അ​പ്പു​വി​ന്‍റെ​ മ​ക​ൻ അ​നീ​ഷ് (കൊ​ച്ചു​മോ​ൻ-38) ആ​ണു മ​രി​ച്ച​ത്.
മാ​വേ​ലി​ക്ക​ര പ്രാ​യി​ക്ക​ര ധ​ന്വ​ന്ത​രി ക്ഷേ​ത്ര​ത്തി​നു സ​മീ​പം വെ​ള്ളി​യാ​ഴ്ച രാ​ത്രി​യായി​രു​ന്നു അ​പ​ക​ടം. ഭാ​ര്യ: ദീ​പ (സൗ​ദി). മ​ക​ൾ: ആ​മി.