വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കെ​വി​എമ്മിൽ ക്യാ​ന്പ്
Saturday, March 6, 2021 11:15 PM IST
ചേ​ർ​ത്ത​ല: കെ​വി​എം ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് നാളെ സൗ​ജ​ന്യ ഗൈ​ന​ക്കോ​ള​ജി മെ​ഡി​ക്ക​ൽ ക്യാ​ന്പും ബോ​ധ​വ​ത്ക​ര​ണ​ക്ലാ​സും സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഷേ​ർ​ളി ഭാ​ർ​ഗ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ.​പി.​ജി. ശ്രീ​ദേ​വി, ഡോ.​ പ്ര​ഭ ജി. ​നാ​യ​ർ, ഡോ.​ ആ​ർ​ച്ച സ​മീ​ര, ഡോ. ​സി​ബി​ല സ്റ്റാ​ൻ​ലി, സൈ​ക്കോ​ള​ജി​സ്റ്റ് എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡ​യ​റ്റീ​ഷ​ൻ ര​ജി​ത ആ​ർ. നാ​യ​ർ എ​ന്നി​വ​ർ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ല്കും. ക്യാ​ന്പി​ൽ 15 വ​യ​സ് മു​ത​ൽ 20 വ​യ​സു​വ​രെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും 40 വ​യ​സി​നു​മേ​ലു​ള്ള സ്ത്രീ​ക​ൾ​ക്കും പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യു​ണ്ടാ​കും. പ്ര​വേ​ശ​നം ആ​ദ്യം ബു​ക്കു​ചെ​യ്യു​ന്ന നൂ​റു​പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും. ഫോ​ണ്‍: 04782832300, 9272779779.