കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം സന്ദർശിച്ചു
Saturday, March 6, 2021 11:12 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്രം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യാ​രാ​ജും വൈ​സ് ചെ​യ​ർ​മാ​ൻ പി ​എ​സ് എം ​ഹു​സൈ​നും സ​ന്ദ​ർ​ശി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​മു​നാ വ​ർ​ഗീസു​മാ​യി ച​ർ​ച്ച ന​ട​ത്തി. വാ​ക്സി​നേ​ഷ​നി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​വ​ർ സൂ​പ്ര​ണ്ടി​നോ​ട് നി​ർ​ദേശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി ചെ​യ്യു​ന്ന​വ​രു​ടേ​യും ഫ​സ്റ്റ് ഡോ​സ് ക​ഴി​ഞ്ഞ​വ​രു​ടേ​യും വാ​ക്സി​നേ​ഷ​ൻ നാ​ളെ തീ​രു​ന്ന​തോ​ടെ തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ർ. ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​ന്ന കേ​ന്ദ്ര​മാ​ണി​ത്.