പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം
Saturday, March 6, 2021 11:12 PM IST
മ​ങ്കൊ​ന്പ്: ഈ​ശോ​മി​ശി​ഹാ​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​മാ​ണ് ഓ​രോ ക്രൈ​സ്ത​വ​നു​മെ​ന്ന് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം. പു​ളി​ങ്കു​ന്ന് ഫൊ​റോ​നാ കൗ​ണ്‍​സി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ഭ​യോ​ടു കൂ​റും വി​ശ്വ​സ്ത​ത​യും പു​ല​ർ​ത്തി​ക്കൊണ്ടു മാ​ത്ര​മേ ന​മ്മ​ൾ ഏ​ത് പ്ര​സ്ഥാ​ന​ത്തി​ലും പ്ര​വ​ർ​ത്തി​ക്കാ​വൂ. വി​ശ്വാ​സ​വും ധാ​ർ​മിക​ത​യും നി​ല​നി​ർ​ത്തു​ന്ന ജീ​വി​ത ശൈ​ലി നാം ​സ്വാ​യ​ത്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഫൊ​റോ​നാ വി​കാ​രി ഫാ.​ മാ​ത്യു പു​ത്ത​ന​ങ്ങാ​ടി അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ൻ അം​ഗം ബി​ന്ദു എം. ​തോ​മ​സ് ന്യൂ​ന​പ​ക്ഷ ക​മ്മീ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി​യും ന്യൂ​ന​പ​ക്ഷ​ത്തി​നു ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ളെ​പ്പ​റ്റി​യും വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ ഇ​ട​വ​ക​ക​ളി​ലെ വി​കാ​രി​മാ​രാ​യ ഫാ. ​ജോ​സ​ഫ് പു​തു​വീ​ട്ടി​ക്ക​ളം, ഫാ. ​ളൂ​യി​സ് വെ​ള്ളാ​നി​ക്ക​ൽ, ഫാ. ​സി​റി​യ​ക് പ​ഴേ​മ​ഠം, ഫാ. ​ജി​യോ അ​വ​ണ്ണൂ​ർ, ഫാ. ​തോ​മ​സ് കാ​ട്ടൂ​ർ, ഫാ. ​ബി​ജു മ​ണ​വ​ത്ത്, ഫാ. ​സൈ​ജു അ​യ്യ​ങ്ക​രി, ഫാ. ​ജോ​സ​ഫ് പു​ത്ത​ൻ​പ​റ​ന്പി​ൽ, ഫാ.​സെ​ബാ​സ്റ്റ്യ​ൻ മാ​ന്പ്ര, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ഡോ. ​ഡൊ​മി​നി​ക് ജോ​സ​ഫ്, കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി തോ​മ​സ് മ​ല​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.