ബ​ധി​ര​യും മൂ​ക​യു​മാ​യ സ്ത്രീ​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, March 5, 2021 10:27 PM IST
മാ​ന്നാ​ർ: മാ​ന്നാ​ർ ഇ​ര​മ​ത്തൂ​രി​ൽ ബ​ധി​ര​യും മൂ​ക​യും ആ​യ സ്ത്രീ ​ഒ​റ്റ​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തൃ​പ്പെ​രും​തു​റ ഇ​ര​മ​ത്തൂ​ർ ഷീ​ന മ​ൻ​സി​ലി​ൽ നി​ഷാ​ദ് (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടു മ​ണി​ക്കാ​ണ് സം​ഭ​വം. കെ​ട്ടി​ടം പ​ണി​ക്കാ​ര​നാ​യ നി​ഷാ​ദ് രാ​ത്രി സ്ത്രീ​യു​ടെ വീ​ടി​ന്‍റെ പി​റ​കു​വ​ശ​ത്തെ വാ​തി​ൽ ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു വീ​ടി​നു​ള്ളി​ൽ ക​യ​റു​ക​യും സ്ത്രീ​യെ പീ​ഡി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. ബ​ഹ​ളം കേ​ട്ട് നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ്ര​തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മാ​ന്നാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ച​തി​നു ശേ​ഷം പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

നേ​തൃ​പാ​ഠ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

കാ​യം​കു​ളം: കോ​ണ്‍​ഗ്ര​സ് സൗ​ത്ത് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബൂ​ത്തു​ത​ല നേ​തൃ​പാ​ഠ​ശാ​ല ജി​ഡി​എം ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.