കു​ടി​വെ​ള്ള വി​ത​ര​ണം ഉൗ​ർ​ജി​ത​മാ​ക്കും
Friday, March 5, 2021 10:26 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലെ പൈ​പ്പു​ക​ളി​ൽ ഉ​ണ്ടാ​യ ത​ക​രാ​ർ മൂ​ലം പ​ന്പിം​ഗ് നി​ല​ച്ച​തി​നാ​ൽ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ഉൗ​ർ​ജി​ത​മാ​ക്കും. പ​ന്പി​ംഗ് നി​ല​ച്ച ദി​വ​സം മു​ത​ൽ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള വി​ത​ര​ണം ആ​രം​ഭി​ച്ചി​രു​ന്നു. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ രാ​ജ്, വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്.​എം ഹു​സൈ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ഇ, ബെ​ൻ ബ്രൈ​റ്റ​നു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.
കു​ടി​വെ​ള്ള വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കാ​ൻ പ​ത്തു വാ​ർ​ഡു​ക​ൾ​ക്ക് ഒ​രു ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തും. കൂ​ടാ​തെ കൂ​ടു​ത​ൽ ടാ​ങ്കു​ക​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കും.
ത​ക​ഴി​യി​ലെ അ​റ്റ​കു​റ്റപ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് പ​ന്പി​ംഗ് ആ​രം​ഭി​ക്കു​ന്ന​തു​വ​രെ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​രും. ച​ർ​ച്ച​യി​ൽ ന​ഗ​ര​സ​ഭ വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി അ​ധ്യ​ക്ഷ​രാ​യ ബീ​ന ര​മേ​ശ്, എ. ​ഷാ​ന​വാ​സ്, കെ. ​ബാ​ബു, വി. ​വി​നീ​ത, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എം.​ആ​ർ. പ്രേം, ​ബി. അ​ജേ​ഷ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.