മി​ൽ​മ കൈ​ത്ത​റി റോ​ഡ് ഇ​രു​ട്ടി​ൽ
Friday, March 5, 2021 10:26 PM IST
തു​റ​വൂ​ർ: തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ ഹൈ​വേ​യു​ടെ പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തു​ള്ള മി​ൽ​മ-​കൈ​ത്ത​റി റോ​ഡി​ൽ വ​ഴി​വി​ള​ക്കു​ക​ൾ ഇ​നി​യും മി​ഴി തു​റ​ന്നി​ല്ല. നീ​ളം കൂ​ടി​യ ഈ ​റോ​ഡി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ രാ​ത്രി കാ​ല​ങ്ങ​ളി​ൽ ഇ​തു വ​ഴി സ​ഞ്ച​രി​ക്കാ​ൻ ജ​ന​ത്തി​ന് ഭ​യ​മാ​ണ്.
ക​ഞ്ചാ​വ് മാ​ഫി​യ​ക​ളു​ടെയും മ​ദ്യ​പാ​നി​ക​ളു​ടെ​യും ക്രി​മി​ന​ലു​ക​ളു​ടെ​യും അ​ഴി​ഞ്ഞാ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ളെ ഭ​യ​പ്പെ​ടു​ത്തു​ന്നു. അ​ഞ്ചു വ​ർ​ഷം മു​ന്പ് ക​ഴി​ഞ്ഞ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മ​ിതി​യു​ടെ കാ​ല​ത്തു റോ​ഡി​ന്‍റെ തെ​ക്കേ​യ​റ്റ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​ശ്ന​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ക​യും പ​ല കു​ടും​ബ​ങ്ങ​ളും മ​ർ​ദ​ന​ങ്ങ​ൾ​ക്ക് ഇ​ര​യാ​കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​ന്ന് കു​ത്തി​യ​തോ​ട് പോ​ലീ​സി​ന്‍റെ​യും കു​ത്തി​യ​തോ​ട് എ​ക്സൈ​സി​ന്‍റെ​യും നി​ര​ന്ത​ര നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു ഈ ​പ്ര​ദേ​ശം.
എ​ന്നാ​ൽ വ​ഴി​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ക പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും പ​ട്ട​ണ​ക്കാ​ട് ഇ​ല​ക്ട്രി​സി​റ്റി​ അധികാരിക ൾക്ക് ന​ൽ​കി​യി​ട്ടു​ള്ള​തും എ​സ്റ്റി​മേ​റ്റ് എ​ടു​ത്തി​ട്ടു​ള്ള​തു​മാ​ണ് എ​ന്നാ​ണ് സം​സാ​രം. പ​ക്ഷേ, വ​ഴി​വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പോ​സ്റ്റു​ക​ൾ ഇ​ല്ലെ​ന്നാ​ണ് ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീസി​ൽ അ​ന്വേ​ഷി​ക്കു​ന്പോ​ൾ പ​റ​യു​ന്ന​തെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
അ​തേ​സ​മ​യം അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​ത്തി​നു പ​രി​ഹാ​രം ഉ​ണ്ടാ​ക​ണ​മെ​ന്നും സു​ര​ക്ഷി​ത​മാ​യി ജീ​വി​ക്കാ​നും സ​ഞ്ച​രി​ക്കാ​നു​മു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം. ഇ​ക്കാ​ര്യ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര​ശ്ര​ദ്ധ പ​തി​യ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി ഉ​യ​രു​ന്നു.