മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം
Friday, March 5, 2021 10:26 PM IST
തു​റ​വൂ​ർ: മേ​ഖ​ല​യി​ൽ മ​യ​ക്കു​മ​രു​ന്ന് ക​ഞ്ചാ​വ് വ്യാ​ജ​മ​ദ്യ വി​ല്പ​ന വ്യാ​പ​ക​മാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന്് ആ​ക്ഷേ​പം. ക​ഴി​ഞ്ഞ ദി​വ​സം നാ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വ​ള​മം​ഗ​ലം മേ​ഖ​ല​യി​ൽ നി​ന്നും ര​ണ്ടു​യു​വാ​ക്ക​ളെ ക​ഞ്ചാ​വ് വി​ല്പ​ന​യ്ക്കി​ടെ പി​ടി​കൂ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് മ​ഹ​സ​ർ ത​യാ​റാ​ക്കു​ക​യും, പ്ര​ദേ​ശ​വാ​സി​ക​ളെ കൊ​ണ്ട് ഒ​പ്പി​ടു​വി​ക്കു​ക​യും ചെ​യ്തി​​രു​ന്നു. എ​ന്നാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​ക്ക​ളെ കേ​സ് എ​ടു​ക്കാ​തെ വി​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നു.
വ​ള​മം​ഗ​ല​ത്തെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചും ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത വീ​ടു​ക​ളും മ​ത്സ്യം വ​ള​ർ​ത്തു​ചാ​ലു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചും വ്യാ​പ​ക​മാ​യി​ട്ടു​ള്ള ക​ഞ്ചാ​വ് വി​ല്പ​ന​യും വ്യാ​ജ​മ​ദ്യ നി​ർ​മാ​ണ​വു​ം ന​ട​ക്കു​ന്ന​തായി പ​രാ​തി​യു​മു​ണ്ട്. കു​ത്തി​യ​തോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ള​മം​ഗ​ലം മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ടം വ്യാ​പ​ക​മാണെന്ന് ആ​ക്ഷേ​പമുണ്ട്.