ഷ​ട്ടി​ൽ ക​ളി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണു​ മ​രി​ച്ചു
Friday, March 5, 2021 10:26 PM IST
അ​ന്പ​ല​പ്പു​ഴ: ഷ​ട്ടി​ൽ ക​ളി​ക്കി​ടെ യു​വാ​വ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു.​ പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് പ​റ​വൂ​ർ വാ​ട്ട​ർ വ​ർ​ക്സി​നു സ​മീ​പം ഫാ​ത്തി​മ കോ​ട്ടേ​ജി​ൽ മു​ഹ​മ്മ​ദ് അ​ബ്ദു​ള്ള​യു​ടെ മ​ക​ൻ അ​ഫ്സ​ൽ(47) ആ​ണ് മ​രി​ച്ച​ത്. മു​ട്ടാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഹെ​ഡ് ക്ലാ​ർ​ക്കാ​ണ്. അ​ഫ്സ​ലി​ന്‍റെ വീ​ടി​ന​ടു​ത്ത് സു​ഹൃ​ത്തി​ന്‍റെ പ​റ​ന്പി​ൽ ഷ​ട്ടി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് കു​ഴ​ഞ്ഞു വീ​ണ​ത്. ഉ​ട​ൻ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: സി​ജി. മ​ക്ക​ൾ: ഫാ​ത്തി​മ, ഇ​ഷാ​ന, ഇ​ഷാ​ൻ.

സ്കൂ​ട്ട​റി​ലെ​ത്തി എ​ട്ടു​വ​യ​സു​കാ​ര​ന്‍റെ മാ​ല​ പൊ​ട്ടി​ച്ചു

അ​ന്പ​ല​പ്പു​ഴ: സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ൾ എ​ട്ടു വ​യ​സു​കാ​ര​ന്‍റെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു. ആ​ല​പ്പു​ഴ ചി​റ​യി​ൽ വി​നോ​ദി​ന്‍റെ മ​ക​ൻ ആ​ർ​വി​യു​ടെ ഒ​രു പ​വ​ൻ തൂ​ക്കം വ​രു​ന്ന മ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ആ​മ​യി​ട​യി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ൽ എ​ത്തി​യ ആ​ർ​വി സു​ഹൃ​ത്താ​യ അ​ഞ്ചു വ​യ​സു​കാ​ര​നൊ​പ്പം സ​മീ​പ​ത്തെ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ​ത്തി​ന്‍റെ അ​ടു​ത്തു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ന്പോ​ൾ നീ​ല സ്കൂ​ട്ട​റി​ലെ​ത്തി​യ ആ​ൾ മാ​ല പൊ​ട്ടി​ച്ച് ആ​മ​യി​ട എ​ൽ​പി സ്കൂ​ളി​ന്‍റെ സ​മീ​പ​ത്തെ റോ​ഡി​ലൂ​ടെ പോവു​ക​യാ​യി​രു​ന്നു എ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു.
ഇ​യാ​ൾ വെ​ള്ള​മു​ണ്ടും ചു​വ​പ്പു ഷ​ർ​ട്ടു​മാ​ണ് ധ​രി​ച്ചി​രു​ന്ന​തെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. അ​ന്പ​ല​പ്പു​ഴ സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.