ആ​വ​ശ്യ​മു​ള്ള​യി​ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം
Friday, March 5, 2021 10:26 PM IST
ആ​ല​പ്പു​ഴ: ചൂ​ട് അ​ധി​ക​രി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് അ​തതു ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ആ​വ​ശ്യ​മു​ള്ള ഇ​ട​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​ദേ​ശം ന​ൽ​കി. ചേം​ബ​റി​ൽ ചേ​ർ​ന്ന ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ന​ഗ​ര​സ​ഭ​ക​ൾ​ക്കും ത​ന്ന​ത്-​പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും തു​ക ക​ണ്ടെ​ത്തി കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നു സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​രും ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​മാ​രും സ്വീ​ക​രി​ക്ക​ണം.
മാ​ർ​ച്ച് 31 വ​രെ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് 5 ല​ക്ഷം രൂ​പ​യും ന​ഗ​ര​സ​ഭ​ക​ൾ​ക്ക് 11 ല​ക്ഷം രൂ​പ​യും ചെ​ല​വ​ഴി​ക്കാം. അ​ടു​ത്ത ര​ണ്ടു​മാ​സ​ത്തേ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് ഇ​ത്ത​ര​ത്തി​ൽ 11 ല​ക്ഷം രൂ​പ​യും ന​ഗ​ര​സ​ഭ​ക​ൾ​ക്ക് പ​തി​നാ​റ​ര ല​ക്ഷം രൂ​പ​യും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തി​ന് ചെ​ല​വ​ഴി​ക്കാ​മെ​ന്ന് ഉ​ത്ത​ര​വു​ണ്ട്. ചൂ​ട് കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. രാ​വി​ലെ 11 മ​ണി മു​ത​ൽ ഉ​ച്ച​യ്ക്ക് ശേ​ഷം മൂ​ന്നു മ​ണി​വ​രെ സൂ​ര്യ​ാത​പം നേ​രി​ട്ട് ഏൽ​ക്കു​ന്ന മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ഒ​ഴി​വാ​ക്ക​ണം. നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ, ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ൾ, കാ​ർ​ഷി​ക​വൃ​ത്തി​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രൊ​ക്കെ ഈ ​സ​മ​യ​ക്ര​മം പാ​ലി​ക്ക​ണം. ഇ​ത്ത​ര​ത്തി​ൽ തൊ​ഴി​ലു​ട​മ​ക​ൾ സ​മ​യ ക്ര​മീ​ക​ര​ണം മാ​റ്റ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട് എ​ന്ന് ജി​ല്ലാ ലേ​ബ​ർ ഓ​ഫീ​സ​ർ ഉ​റ​പ്പു​വ​രു​ത്ത​ണം.
ജി​ല്ല​യി​ലാ​കെ​യു​ള്ള 453 കു​ടി​വെ​ള്ള കി​യോ​സ്കു​ക​ൾ സ​ജ്ജ​മാ​ക്കി​യ ശേ​ഷം ഇ​ന്ന് ക​ള​ക്ട​റേ​റ്റി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഫ​യ​ർ​ഫോ​ഴ്സ്, കെഎ​സ്ഇ​ബി എ​ന്നി​വ​ർ തീ​പി​ടിത്തം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്ത​ണം. പാ​ട​ത്ത് കൊ​യ്ത്തി​ന് ശേ​ഷം വൈ​ക്കോ​ൽ തീ​യി​ടു​ന്ന​ത് നി​രോ​ധി​ച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നും യോ​ഗം തീ​രു​മാ​നി​ച്ചു. പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ൽ തീ​വ്ര​മാ​യ ചൂ​ടു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ശ്ര​മം കൂ​ടു​ത​ൽ അ​നു​വ​ദി​ക്കു​മെ​ന്ന് പോ​ലീ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
സൂ​ര്യ​ാതപ​മേ​ൽക്കു​ന്ന രോ​ഗി​ക​ളെ ചി​കി​ത്സി​ക്കു​ന്ന​തി​ന് അ​ടി​യ​ന്ത​ര​ പ​രി​ശീ​ല​നം എ​ല്ലാ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലുമു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ന​ൽ​കാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.