പ്ര​തീ​കാ​ത്മ​ക​മാ​യി നെ​ല്ലു​ ക​ത്തി​ച്ച് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധം
Friday, March 5, 2021 10:24 PM IST
ആ​ല​പ്പു​ഴ: ക്വി​ന്‍റ​ലി​ന് 15 കി​ലോ​ഗ്രാ​മും അ​തി​ൽ കൂ​ടു​ത​ലും കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി ക​ർ​ഷ​ക​ർ. ക​ന്നി​ട്ട​പ്പാ​ടം ബ​ണ്ടി​ന​കം പാ​ട​ശേ​ഖ​ര​ത്തെ ക​ർ​ഷ​ക​ർ 14 ദി​വ​സ​മാ​യി കൊ​യ്തി​ട്ടി​രി​ക്കു​ന്ന നെ​ല്ലി​നാ​ണ് 15 കി​ലോ​ഗ്രാം വ​രെ കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട​ത്. സ​മീ​പ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ആ​റും എ​ട്ടും ഒ​ന്പ​തു​മൊ​ക്കെ കി​ലോ​ഗ്രാം കി​ഴി​വ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ഇ​വി​ടെ 15 കി​ലോ​ഗ്രാ​മി​നു മു​ക​ളി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. പാ​ഡി ഓ​ഫീ​സ​റും മി​ല്ലു​ട​മ​ക​ളു​മാ​യു​ള്ള അ​വി​ശു​ദ്ധ കൂ​ട്ടാ​ണ് ഈ​യ​വ​സ്ഥ​യ്ക്കു കാ​ര​ണ​മെ​ന്നും ഇ​വ​ർ ആ​രോ​പി​ക്കു​ന്നു. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന​ലെ പ്ര​തീ​കാ​ത്മ​ക​മാ​യി നെ​ല്ലു​ക​ത്തി​ച്ച് ക​ർ​ഷ​ക​ർ പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്നും നി​ല​പാ​ടി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പാ​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ പി​ക്ക​റ്റിം​ഗ് ന​ട​ത്തു​മെ​ന്നും ഇ​വ​ർ പ്ര​ഖ്യാ​പി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് പാ​ഡി ഓ​ഫീ​സി​ലും പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ക​ത്തും ന​ല്കി.
മ​ഴ​ക്കാ​ല​ത്ത് ഈ​ർ​പ്പ​ത്തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു മു​ത​ലെ​ടു​പ്പെ​ങ്കി​ൽ ഇ​പ്പോ​ൾ പൊ​ടി​യും ക​റ​വ​ലും പ​തി​രു​മൊ​ക്കെ പ​റ​ഞ്ഞാ​ണ് കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​തും കൂ​ടാ​തെ കൊ​ടു​ക്കു​ന്ന നെ​ല്ല് ലോ​റി​യി​ലെ​ത്തി​ക്കു​ന്ന​തു വ​രെ​യു​ള്ള കൂ​ലി​യും ക​ർ​ഷ​ക​ർ ന​ല്കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും ക​ർ​ഷ​ക​ർ പ​രി​ത​പി​ക്കു​ന്നു. നെ​ല്ല് സോ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ വ​രു​ന്ന പൊ​ടി​യ​ട​ക്ക​മു​ള്ള​വ വേ​ർ​തി​രി​ച്ചു വി​റ്റ​ഴി​ക്കാ​ൻ വ​രെ മി​ല്ലു​കാ​ർ​ക്ക് സം​വി​ധാ​ന​മു​ണ്ട്. ഉ​മി​യും പ​തി​രു​മ​ട​ക്കം വ​ളം, കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി​ക​ൾ​ക്ക് ന​ല്കി വ​രു​മാ​ന​വും ഇ​വ​ർ​ക്ക് ല​ഭി​ക്കും. ഇ​ത്ത​ര​ത്തി​ൽ ല​ഭി​ക്കു​ന്ന അ​വ​കാ​ശ ലാ​ഭം ക​ർ​ഷ​ക​ർ​ക്ക് ന​ല്ക​ണ​മെ​ന്നു കൃ​ഷ്ണ​ൻ​കു​ട്ടി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ആ ​റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കാ​തെ മാ​റ്റി വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.
ക​ഴി​ഞ്ഞ വെ​ള്ള​പ്പൊ​ക്ക ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക പോ​ലും ഇ​തു​വ​രെ കി​ട്ടി​യി​ട്ടി​ല്ല. ര​ണ്ടു​കൃ​ഷി​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​ക​ൾ പോ​ലും ല​ഭി​ക്കാ​നു​മു​ണ്ട്. ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഒ​രു​മ​ണി നെ​ല്ലു​പോ​ലും ന​ല്കി​ല്ലെ​ന്നും ക​ർ​ഷ​ക​ർ പ​റ​ഞ്ഞു. ചു​ങ്കം ബ​ണ്ടി​ന​കം പാ​ട​ശേ​ഖ​ര​ത്തി​നു മു​ന്നി​ൽ ന​ട​ന്ന നെ​ല്ലു​ക​ത്തി​ക്ക​ൽ സ​മ​ര​ത്തി​ന് പാ​ട​ശേ​ഖ​ര​സ​മി​തി നേ​താ​വ് അ​ഡ്വ. ഒ.​എ​സ്. പ്ര​ദീ​ഷ് അ​ട​ക്ക​മു​ള്ള ക​ർ​ഷ​ക​ർ നേ​തൃ​ത്വം ന​ല്കി. അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സ​മ​രം ക​ള​ക്ട​റേ​റ്റി​നും പാ​ഡി ഓ​ഫീ​സി​നും കൃ​ഷി​ഭ​വ​നും മു​ന്നി​ലേ​ക്കു മാ​റ്റു​മെ​ന്നും ക​ർ​ഷ​ക​ർ മു​ന്ന​റി​യി​പ്പു ന​ല്കി.