96-ാം വ​യ​സി​ൽ മേ​രി​ക്ക് പോ​സ്റ്റ​ൽ ബാ​ല​റ്റ്, ക​ള​ക്ട​ർ വീ​ട്ടി​ലെ​ത്തി അ​പേ​ക്ഷ കൈ​മാ​റി
Friday, March 5, 2021 10:24 PM IST
ആ​ല​പ്പു​ഴ: 96 കാ​രി​യാ​യ മേ​രി​ക്ക് ക​ഴി​ഞ്ഞ ത​വ​ണ വോ​ട്ട് ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​യി​ൽ പോ​ളിം​ഗ് ബൂ​ത്തു​വ​രെ പോ​കാ​ൻ ക​ഴി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ഇ​ത്ത​വ​ണ മേ​രി​ക്ക് വോ​ട്ടു​ചെ​യ്യാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ്. 80 ക​ഴി​ഞ്ഞ​വ​ർ​ക്ക് ഇ​ത്ത​വ​ണ പോ​സ്റ്റ​ൽ ബാ​ല​റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​സ​ന്നി​ഹി​ത​രാ​യ സ​മ്മ​തി​ദാ​യ​ക​ർ​ക്കു​ള്ള അ​പേ​ക്ഷാ ഫോം (12​ഡി) പാ​തി​ര​പ്പ​ള്ളി​യി​ലെ കു​മ​ര​ച്ച​ൻ​കാ​ടു​ള്ള വീ​ട്ടി​ലെ​ത്തി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ജി​ല്ല ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ മേ​രി​ക്ക് കൈ​മാ​റി.

വീ​ടി​നു​ള്ളി​ലെ​ത്തി​യ ക​ള​ക്ട​റെ ക​ണ്ട് തെ​ല്ലൊ​ന്നു ശ​ങ്ക​യി​ൽ നി​ന്ന മേ​രി​യോ​ടു ത​ന്നെ അ​റി​യു​മോ എ​ന്ന ക​ള​ക്ട​റു​ടെ ചോ​ദ്യ​ത്തി​ന് ഉ​ട​ൻ മ​റു​പ​ടി​യെ​ത്തി. ത​ന്‍റെ മൂ​ത്ത മ​ക​നാ​ണെ​ന്ന മ​റു​പ​ടി എ​ല്ലാ​രി​ലും ചി​രി​പ​ട​ർ​ത്തി. ഇ​ത്ത​വ​ണ വോ​ട്ടു ചെ​യ്യ​ണ​മെ​ന്നും പോ​സ്റ്റ​ലാ​യി ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു. ക​ള​ക്ട​റി​ൽ നി​ന്ന് മേ​രി ഫോം ​ഒ​പ്പി​ട്ടു​വാ​ങ്ങു​ക​യും ചെ​യ്തു. 12 മ​ക്ക​ളു​ള്ള മേ​രി​യു​ടെ മ​ക്ക​ളി​ൽ നാ​ല് പെ​ണ്ണും ഒ​രാ​ണു​മാ​ണ് ഇ​പ്പോ​ൾ ജീ​വി​ച്ചി​രി​ക്കു​ന്ന​ത്. ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടെ​ങ്കി​ലും ന​ട​ക്കാ​നും സ്വ​ന്തം കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും മേ​രി​ക്കു ക​ഴി​യും. ഇ​ള​യ മ​ക​ൾ കു​ഞ്ഞു​മോ​ൾ പോ​ളി​നൊ​പ്പ​മാ​ണ് മേ​രി​യു​ടെ താ​മ​സം.

ഷു​ഗ​റും പ്ര​ഷ​റും കൊ​ള​സ്ട്രോ​ളു​മെ​ല്ലാ​മു​ണ്ടെ​ങ്കി​ലും പോ​സ്റ്റ​ൽ ബാ​ല​റ്റ് വ​ഴി വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് മേ​രി ക​ള​ക്ട​റോ​ട് പ​റ​ഞ്ഞു. ആ​ല​പ്പു​ഴ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ വോ​ട്ട​റാ​ണ് മേ​രി. 80 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മാ​യ മു​തി​ർ​ന്ന വോ​ട്ട​ർ​മാ​ർ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​വ​ർ, കോ​വി​ഡ് രോ​ഗി​ക​ൾ-​ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് പോ​സ്റ്റ​ൽ വോ​ട്ടു​ചെ​യ്യു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്.