ത​പാ​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം
Friday, March 5, 2021 10:24 PM IST
ആ​ല​പ്പു​ഴ: അ​വ​ശ്യ​സേ​വ​ന മേ​ഖ​ല​ക​ളി​ലെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​പാ​ൽ വോ​ട്ട് ചെ​യ്യാ​ൻ സൗ​ക​ര്യ​മു​ണ്ടാ​കും. 16 അ​വ​ശ്യ സേ​വ​ന മേ​ഖ​ല​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കാ​ണ് ത​പാ​ൽ വോ​ട്ടി​നു​ള്ള അ​വ​സ​രം. തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഉ​ൾ​പ്പെ​ടെ 16 അ​വ​ശ്യ സേ​വ​ന മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള​ള​വ​ർ​ക്കാ​ണ് ത​പാ​ൽ വോ​ട്ടു​ചെ​യ്യാ​ൻ അ​വ​സ​ര​മു​ണ്ടാ​കു​ക. ഇ​വ​രെ ആ​ബ്സെ​ന്‍റി വോ​ട്ടേ​ഴ്സ് (അ​സ​ന്നി​ഹി​ത​രാ​യ വോ​ട്ട​ർ​മാ​ർ) ഗ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ത​പാ​ൽ വോ​ട്ട് ചെ​യ്യാ​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​ത്.
അ​താ​തു നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ റി​ട്ടേ​ണിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഫോം 12 ​ഡി​യി​ൽ അ​പേ​ക്ഷ ന​ൽ​ക​ണം. തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​മി​റ​ങ്ങി അ​ഞ്ചു​ദി​വ​സം വ​രെ പോ​സ്റ്റ​ൽ ബാ​ല​റ്റി​നു​ള്ള അ​പേ​ക്ഷ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ​ക്ക് ന​ൽ​കാം. ഫോം ക​മ്മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ നി​ന്നും ല​ഭി​ക്കും.