ഹോം​കോ ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ന്‍റെ അ​കം ഇ​പ്പോ​ഴും നി​ർ​മാ​ണ​ത്തി​ൽത​ന്നെ
Thursday, March 4, 2021 10:44 PM IST
ആ​ല​പ്പു​ഴ: അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​ന്നു​മാ​യി​ട്ടി​ല്ല. പ​ക്ഷേ, ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞു. കേ​ര​ള സ്റ്റേ​റ്റ് ഹോ​മി​യോ​പ്പ​തി​ക് കോ-​ഓ​പ്പേ​റ്റീ​വ് ഫാ​ർ​മ​സി ലി​മി​റ്റ​ഡി​ന്‍റെ (ഹോം​കോ) പു​തി​യ ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ന്‍റെ അ​വ​സ്ഥ​യാ​ണി​ത്. തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ ക​ണ്ടു​ള്ള ഉ​ദ്ഘാ​ട​ന മ​ഹാ​മ​ഹ​ങ്ങ​ൾ​ക്കി​ടെ ക​ഴി​ഞ്ഞമാ​സം ആ​രോ​ഗ്യ​മ​ന്ത്രി​യാ​ണ് ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. പു​റ​മേ പെ​യി​ന്‍റ​ടി​ച്ച് മ​നോ​ഹ​ര​മാ​ക്കി​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. അ​കം ഒ​ന്നും പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​മി​ല്ല. ആ​കെ​യു​ള്ള​ത് നാ​ലു​വ​ശ​വു​മു​ള്ള ഭി​ത്തി മാ​ത്രം.

ഉ​ൾ​ഭാ​ഗം ഉ​പ​യോ​ഗ​പ്ര​ദ​മാ​കാ​ൻ ഇ​നി​യും മാ​സ​ങ്ങ​ളെ​ടു​ക്കും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഹോ​മി​യോ മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ടാ​ണ് ഫാ​ക്ട​റി കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​ത്. ഹോ​മി​യോ മ​രു​ന്ന് നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള യാ​തൊ​രു​വി​ധ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ ആ​രം​ഭി​ച്ചി​ട്ടി​ല്ല. മ​രു​ന്നു​ക​ൾ നി​ർ​മിക്കു​ന്ന​തി​നു​ള്ള മെ​ഷീ​നു​ക​ൾ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് എ​ത്തി​ക്കേ​ണ്ട​ത്. ഇ​തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​ത്തി സ്ഥാ​പ​ന​ത്തി​ലെ പ്ര​തി​നി​ധി സം​ഘം ഇ​വ പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ പു​രോ​ഗ​തി വി​ഷ​യ​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല.

പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത കെ​ട്ടി​ട​ത്തി​ലേ​ക്ക് എ​ന്തി​ന് ജീ​വ​ന​ക്കാ​രെ​ന്ന ചോ​ദ്യ​വു​മാ​യി തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രം​ഗ​ത്തെ​ത്തി​യ​തോ​ടെ അ​തു ന​ട​ന്നി​ല്ല. ഹോ​മി​യോ മ​രു​ന്ന് നി​ർ​മാ​ണ​ത്തി​ന്‍റെ അ​വിഭാ​ജ്യ ഘ​ട​ക​മാ​യ സ്പി​രി​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടിക്ര​മ​ങ്ങ​ളും ആ​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​യി​രു​ന്നു ഇ​തി​നു ത​റ​ക്ക​ല്ലി​ട്ട​ത്.