കെ.​ആ​ർ. ഗൗ​രി​യ​മ്മ വീ​ണ്ടും ജെഎസ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Thursday, March 4, 2021 10:44 PM IST
ആ​ല​പ്പു​ഴ: ജെഎസ്എ​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി കെ.​ആ​ർ. ഗൗ​രി​യ​മ്മ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ദി​വ​സ​ങ്ങ​ൾ​ക്കു മു​ന്പ് രാ​ജ​ൻ​ ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗം ഗൗ​രി​യ​മ്മ​യെ പ്ര​സി​ഡ​ന്‍റാ​യി അ​വ​രോ​ധി​ച്ച് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് രാ​ജ​ൻ ​ബാ​ബു​വി​നെ നി​യോ​ഗി​ച്ചി​രു​ന്നു. പി​ന്നീ​ട് ഇ​ട​തു​പ​ക്ഷം വി​ടാ​നും തീ​രു​മാ​നി​ച്ച​തോ​ടെ ഡോ. ​പി.​സി. ബീ​നാ​കു​മാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ഘം രാ​ജ​ൻ​ ബാ​ബു​വി​നെ പു​റ​ത്താ​ക്കു​ക​യും ചെ​യ്തു. ഇ​തു​ക​ഴി​ഞ്ഞു ജെഎസ്എ​സി​ന്‍റെ എ​ട്ടാം സം​സ്ഥാ​ന​സ​മ്മേ​ള​നം ആ​ല​പ്പു​ഴ​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.
സം​ഘ​ട​നാ കാ​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി​യാ​യി ഡോ. ​പി.​സി. ബീ​നാ​കു​മാ​രി​യേ​യും സെ​ക്ര​ട്ട​റി​മാ​രാ​യി അ​ഡ്വ. പി.​ആ​ർ. പ​വി​ത്ര​ൻ, കെ. ​ശി​വാ​ന​ന്ദ​ൻ, അ​ഡ്വ. അ​ജി​കു​മാ​ർ, അ​ഡ്വ. പി.​ആ​ർ. ബാ​ന​ർ​ജി എ​ന്നി​വ​രെ​യും പ്ര​സി​ഡ​ന്‍റാ​യി സം​ഗീ​ത് ച​ക്ര​പാ​ണി​യേ​യും വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യി പ്രാ​ക്കു​ളം മോ​ഹ​ന​നേ​യും എം. ​ബാ​വ​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു.
ജെഎസ്എ​സും കെ.​ആ​ർ. ഗൗ​രി​യ​മ്മ​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ ഐ​ക്യം നി​രാ​ക​രി​ച്ച രാ​ജ​ൻ​ ബാ​ബു​വി​നും കൂ​ട്ട​ർ​ക്കും ജെഎ​സ്എ​സി​ൽ സ്ഥാ​ന​മി​ല്ലെ​ന്ന് ഡോ. ​പി.​സി. ബീ​നാ​കു​മാ​രി ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.​അ​ഡ്വ. പി.​ആ​ർ. പ​വി​ത്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ കെ. ​ശി​വാ​ന​ന്ദ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സെ​മി​നാ​റി​ൽ മ​തേ​ത​ര​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ എ​ന്ന വി​ഷ​യം രാ​ജീ​വ് ആ​ലു​ങ്ക​ൽ അ​വ​ത​രി​പ്പി​ച്ചു. എ.എം. ആ​രി​ഫ് എം​പി, സു​രേ​ഷ്ബാ​ബു, എ. ​ബാ​വ, പ്രാ​ക്കു​ളം മോ​ഹ​ന​ൻ, സു​ര​കു​മാ​രി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.