ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി; പ​ന്പിം​ഗ് നാ​ളെ പു​ന​രാ​രം​ഭി​ക്കും
Thursday, March 4, 2021 10:44 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യി​ലും സ​മീ​പ​ത്തെ എ​ട്ടു​പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ദ്ധ​ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന ആ​ല​പ്പു​ഴ കു​ടു​വെ​ള്ള പ​ദ്ധ​തി​യി​ലെ അ​ന്പ​ല​പ്പു​ഴ തി​രു​വ​ല്ല ഭാ​ഗ​ത്തെ പൈ​പ്പു​ക​ളി​ലു​ണ്ടാ​യ ത​ക​രാ​റു​ക​ൾ നാ​ളെ പൂ​ർ​ത്തി​യാ​ക്കി പ​ന്പിം​ഗ് പു​ന​രാ​രം​ഭി​ക്കും. ത​ക​ഴി​യി​ലെ പൈ​പ്പ് ചോ​ർ​ച്ച​യ്ക്ക് ദ്രു​ത​ഗ​തി​യി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം സ്വീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ചേം​ബ​റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ ജ​ല വി​ത​ര​ണം ത​ട​സം നേ​രി​ടു​ന്ന​തി​നാ​ൽ മൂ​ന്നു ടാ​ങ്ക​റു​ക​ളി​ലാ​യി കു​ടി​വെ​ള്ളം വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നു പു​റ​മെ ര​ണ്ടു ടാ​ങ്ക​റു​ക​ളി​ൽ കൂ​ടി കു​ടി​വെ​ള്ള​മെ​ത്തി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി സ്വീ​ക​രി​ച്ചു.
പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ത​ക​രാ​റി​ലാ​യ അ​ന്ത​ർ​ദേ​ശീ​യ നി​ല​വാ​ര​ത്തി​ൽ നി​ർ​മി​ച്ച അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​നാ​യി പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന് 17 ല​ക്ഷം രൂ​പ വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ൽ​ക​ണം. ഇ​തി​നാ​യി വേ​ണ്ട ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ക​ള​ക്ട​ർ നി​ർ​ദേ​ശം ന​ൽ​കി.
യോ​ഗ​ത്തി​ൽ കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ സി.​വി. സു​നി​ൽ​കു​മാ​ർ, വാ​ട്ട​ർ അ​ഥോ​റി​റ്റി പ്രോ​ജ​ക്ട് ഡി​വി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ എ. ​ഷീ​ജ, പൊ​തു​മ​രാ​മ​ത്തു അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ മോ​ള​മ്മ തോ​മ​സ്, പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഡി​ഇ​ഇ വി. ​ബി​ജു, എ​ഡി​പി കെ. ​സി​ദ്ധി​ഖ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി.