കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷം; കി​യോ​സ്കു​ക​ൾ നോ​ക്കു​കു​ത്തി
Thursday, March 4, 2021 10:40 PM IST
എ​ട​ത്വ: കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി ജ​ന​ങ്ങ​ൾ ഒ​രു തു​ള്ളി വെ​ള്ള​ത്തി​നാ​യി വ​ല​യു​ന്പോ​ഴും തെ​ക്കേ ത​ല​വ​ടി​യി​ൽ കി​യോ​സ്കു​ക​ൾ നോ​ക്കു​കു​ത്തി. ജ​ല​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സ്ഥാ​പി​ച്ച കി​യോ​സ്കു​ക​ളാ​ണ് ഒ​രി​റ്റു വെ​ള്ള​മി​ല്ലാ​തെ മാ​സ​ങ്ങ​ളാ​യി നോ​ക്കു​കു​ത്തി​യാ​യി നി​ൽ​ക്കു​ന്ന​ത്. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്കാ​നാ​യി വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ച്ചാ​ണ് കി​യോ​സ്കു​ക​ൾ നി​റ​ച്ചി​രു​ന്ന​ത്. ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ൽ വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ ആ​ഴ്ച​യി​ൽ ര​ണ്ടോ, മൂ​ന്നോ ത​വ​ണ കി​യോ​സ്കു​ക​ളി​ൽ വെ​ള്ളം നി​റ​ച്ച് വി​ത​ര​ണം ചെ​യ്തി​രു​ന്നു.
ഇ​ക്കു​റി ജ​നു​വ​രി മു​ത​ൽ ശു​ദ്ധ​ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി​ട്ടും കി​യോ​സ്കു​ക​ൾ നി​റ​യ്ക്കാ​നോ, വാ​ഹ​ന​ങ്ങ​ളി​ൽ വെ​ള്ളം എ​ത്തി​ച്ച് വി​ര​ത​ണം ചെ​യ്യാ​നോ ജ​ല​അ​തോ​റി​റ്റി​യോ, പ​ഞ്ചാ​യ​ത്തോ ത​യ്യാ​റാ​യി​ട്ടി​ല്ല. പു​തി​യ ഭ​ര​ണ​സ​മ​തി അ​ധി​കാ​ര​മേ​റ്റി​ട്ടും തെ​ക്കെ ത​ല​വ​ടി​യി​ൽ ജ​ല​ക്ഷാ​മ​ത്തി​നു യാ​തൊ​രു ന​ട​പ​ടി​യു​മി​ല്ല. ചൂ​ട് വ​ർ​ധി​ച്ച​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ലാ​ശ​യ​ങ്ങ​ൾ വ​റ്റു​ക​യും, മാ​ലി​ന്യ സ​ങ്കേ​ത​മാ​യി തീ​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പ​ല​സ്ഥ​ല​ങ്ങ​ളും പൊ​തു​ടാ​പ്പോ, പൈ​പ്പ് ലൈ​നോ പോ​ലു​മി​ല്ല. കു​ട്ട​നാ​ടി​ന്‍റെ ദാ​ഹ​മ​ക​റ്റാ​ൻ കൊ​ണ്ടു​വ​ന്ന നീ​രേ​റ്റു​പു​റം ജ​ല​ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്നും ഒ​രി​റ്റു കു​ടി​നീ​ർ പോ​ലും പ്ലാ​ന്‍റ് സ്ഥി​തി​ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ല​ഭ്യ​മ​ല്ല.
തി​രു​വ​ല്ല ക​റ്റോ​ട്ടു നി​ന്നും വി​ത​ര​ണം ചെ​യ്യു​ന്ന ശു​ദ്ധ​ജ​ല​മാ​ണ് ത​ല​വ​ടി​യി​ലെ ഏ​താ​നും സ്ഥ​ല​ങ്ങ​ളി​ൽ ല​ഭി​ക്കു​ന്ന​ത്. പ്ര​ധാ​ന​പാ​ത​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മാ​ത്ര​മാ​ണ് ജ​ല​അ​ഥോ​റ്റി​യു​ടെ ശു​ദ്ധ​ജ​ല​വി​ത​ര​ണം ഭാ​ഗി​ക​മാ​യെ​ങ്കി​ലും ന​ട​ക്കു​ന്ന​ത്.
ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ​ത്തി​ന് ജ​ല​അ​ഥോ​റി​റ്റി​യോ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പോ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്ന​ത്.