മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ്; 24 വ​രെ അം​ഗ​മാ​കാം
Thursday, March 4, 2021 10:40 PM IST
ആ​ല​പ്പു​ഴ: മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ൽ (ക​ട​ലോ​രം-​ഉ​ൾ​നാ​ട​ൻ)​തൊ​ഴി​ലെ​ടു​ക്കു​ന്ന സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ൽ അം​ഗ​ത്വ​മു​ള്ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ്വ​യം സ​ഹാ​യ സം​ഘ​ങ്ങ​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കും 2021-22 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലേ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​യി ചേ​രാം. 24നു ​മു​ന്പാ​യി 350 രൂ​പ പ്രീ​മി​യം തു​ക അ​ട​ച്ച് അ​തതു സം​ഘ​ങ്ങ​ളി​ൽ പ​ദ്ധ​തി​യി​ൽ ചേ​രാം. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ 2022 മാ​ർ​ച്ച് 31 വ​രെ 10 ല​ക്ഷം രൂ​പ​യു​ടെ ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ അം​ഗ​ങ്ങ​ൾ​ക്ക് ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ മ​ത്സ്യ​ഫെ​ഡ് പ്രോ​ജ​ക്ട് ഓ​ഫീ​സ്, ജി​ല്ലാ ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഭി​ക്കും. ഫോ​ണ്‍: 04772241597.

സ​വാ​ക്ക് ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ

ആ​ല​പ്പു​ഴ: സ്റ്റേ​റ്റ് ആ​ർ​ട്ടി​സ്റ്റ് ആ​ൻ​ഡ് വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള-​സ​വാ​ക്കി​ന്‍റെ ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ നാ​ളെ ഉ​ച്ചകഴിഞ്ഞു ര​ണ്ടി​ന് സി​ഡാം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ജ​യ​ൻ പു​ളി​ങ്കു​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ലി​യാ​ർ പു​ന്ന​പ്ര ഉ​ദ്ഘാ​ട​നം ചെ​യ്യും.