സ്ത്രീ​ശ​ക്തി-2021 പു​ര​സ്കാ​രം ഡോ. ​ആ​ർ. ഇ​ന്ദു​ലേ​ഖ​യ്ക്ക്
Thursday, March 4, 2021 10:40 PM IST
ആ​ല​പ്പു​ഴ: ജെ​സി​ഐ പു​ന്ന​പ്ര ചാ​പ്റ്റ​ർ എ​ല്ലാ വ​ർ​ഷ​വും ലോ​ക വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സ്ത്രീ ​ശ​ക്തീ​ക​ര​ണ മേ​ഖ​ല​യി​ൽ ന​ൽ​കിവ​രു​ന്ന സ്ത്രീശ​ക്തി പു​ര​സ്കാ​ര​ത്തി​ന് ഈവ​ർ​ഷം ആ​ല​പ്പു​ഴ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​യി​ലെ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഡോ. ​ആ​ർ. ഇ​ന്ദു​ലേ​ഖ അ​ർ​ഹ​യാ​യി. മാ​നേ​ജ്മെ​ന്‍റ് വി​ദ​ഗ്ധ, അ​ധ്യാ​പി​ക, സ്പോ​ർ​ട്സ് മാ​നേ​ജ്മെ​ന്‍റ് ഗ​വേ​ഷ​ക, എ​ഴു​ത്തു​കാ​രി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക എ​ന്നീ നി​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഇ​ന്ദു​ലേ​ഖ ര​ചി​ച്ച ഒ​രു ‘ഫു​ട്ബോ​ൾ ഭ്രാ​ന്ത​ന്‍റെ ഡ​യ​റി’ എ​ന്ന പു​സ്ത​കം മി​ക​ച്ച സ്പോ​ർ​ട്സ് പു​സ്ത​ക​ത്തി​നു​ള്ള 2018-ലെ ​കേ​ര​ള സം​സ്ഥാ​ന സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ണ്ട്. 15001 രൂ​പ​യും പ്ര​ശ​സ്തിപ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് ഏ​ഴി​ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​ല​പ്പു​ഴ സി​ഡാം ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ സൗ​മ്യ​ രാ​ജ് സ​മ്മാ​നി​ക്കും.