പ​രീ​ക്ഷ മാ​റ്റി​വ​യ്ക്ക​രു​ത്
Thursday, March 4, 2021 10:40 PM IST
മാ​വേ​ലി​ക്ക​ര: എ​സ്എ​സ്എ​ൽ​സി പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ പ്ര​ഖ്യാ​പി​ച്ച തീ​യ​തി​ക​ളി​ൽത​ന്നെ ന​ട​ത്ത​ണ​മെ​ന്നു കേ​ര​ള പ്രൈ​വ​റ്റ് സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹെ​ഡ് മാ​സ്റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മാ​വേ​ലി​ക്ക​ര വി​ദ്യാ​ഭ്യാ​സ ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
മോ​ഡ​ൽ പ​രീ​ക്ഷ ഉ​ൾ​പ്പെ​ടെ എ​ല്ലാ ത​യാ​റെ​ടു​പ്പു​ക​ളും മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ച് സ​ജ്ജ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ നീ​ട്ടി​വ​ച്ച് വ​ഞ്ചി​ക്ക​രു​തെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല​‌‌ക‌്ഷ​നു ശേ​ഷം എ​ട്ട്, ഒ​ന്പ​ത് ക്ലാ​സു​ക​ൾ​ക്ക് ബ്രി​ഡ്ജ് കോ​ഴ്സ് ന​ട​ത്തി​യാ​ൽ മാ​ത്ര​മേ കു​ട്ടി​ക​ളെ അ​ടു​ത്ത അ​ക്കാ​ദ​മി​ക വ​ർ​ഷ​ത്തി​ൽ ന​മു​ക്ക് തു​ട​ർ​പ​ഠ​നം സാ​ധ്യ​മാ​വൂ​എ​ന്ന അ​വ​സ്ഥ നി​ല​നി​ല്ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നേ​ര​ത്തെ സ്വീ​ക​രി​ച്ച സ​മ​യ​ബ​ന്ധി​ത അ​ക്കാ​ദ​മി​ക പ്ര​വ​ർ​ത്ത​നം യ​ഥാ​വി​ധി തു​ട​രാ​ൻ സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ര​ക്ഷി​താ​ക്ക​ളെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന രീ​തി​യി​ൽ പ​രീ​ക്ഷാത്തീയ​തി ക്ര​മീ​ക​രി​ക്കു​ന്ന​ത് അ​ത്യ​ന്തം ഖേ​ദ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
സം​സ്ഥാ​ന എ​ക്സി​കു​ട്ട​വ് അം​ഗം ജോ​ണ്‍ വ​ർ​ഗീ​സ് യോഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​ജു ടി. ​വ​ർ​ഗീ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി എ.​ആ​ർ. സു​ജ, വ​നി​താ ഫോ​റം ടി. ​മാ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.