ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യു​ടെ സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Thursday, March 4, 2021 10:40 PM IST
ച​ങ്ങ​നാ​ശേ​രി: ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​നി​യി​ൽ​നി​ന്നു സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ക്കു​ക​യും ല​ഹ​രി​മ​രു​ന്നു ന​ൽ​കി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ യു​വാ​വി​നെ ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​വാ​ലം ക​ട്ട​ക്കു​ഴി​ച്ചി​റ ജോ​സ്ബി​ൻ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മൊ​ബൈ​ൽ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള അ​ന്വ​ഷ​ണ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി ന​ഗ​ര​ത്തി​ൽ​നി​ന്നാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ന​ഗ​ര​ത്തി​ലെ ഒ​രു സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട​തി​നു​ശേ​ഷം ഇ​യാ​ൾ അ​ഞ്ച​ര പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ അ​പ​ഹ​രി​ച്ചെ​ന്നാ​ണ് പോ​ലീ​സി​ന് പ​രാ​തി ല​ഭി​ച്ച​ത്. കേ​സി​നെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: 2020 ജൂ​ണ്‍ മു​ത​ൽ ജോ​സ്ബി​ൻ പെ​ൺ​കു​ട്ടി​യു​മാ​യി സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി ചാ​റ്റ് ചെ​യ്തു ബ​ന്ധം സ്ഥാ​പി​ച്ചു. ആ​ദ്യം ര​ണ്ടു​ഗ്രാം തൂ​ക്ക​മു​ള്ള സ്വ​ർ​ണ​ക്ക​മ്മ​ലും തു​ട​ർ​ന്ന് പാ​ദ​സ​രം, മാ​ല തു​ട​ങ്ങി അ​ഞ്ച​ര​പ​വ​നോ​ളം സ്വ​ർ​ണാ​ഭ​ര​ണം അ​പ​ഹ​രി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി കാ​ല​ങ്ങ​ളി​ൽ വീ​ടി​നു മു​ന്പി​ൽ ബൈ​ക്കു​ക​ൾ വ​ന്നു നി​ൽ​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു സം​ശ​യം തോ​ന്നി​യ ര​ക്ഷി​താ​വ് പെ​ണ്‍​കു​ട്ടി​യു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്ര​തി​യു​മാ​യു​ള്ള ബ​ന്ധം ക​ണ്ടു​പി​ടി​ച്ച​ത്. തു​ട​ർ​ന്ന് ര​ക്ഷി​താ​വ് ന​ൽ​കി​യ പ​രാ​തി​യി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് എ​ടു​ക്കു​ക​യാ​യി​രു​ന്നു. സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ൾ ആ​ല​പ്പു​ഴ​യി​ലെ സ്വ​കാ​ര്യ​പ​ണ​മി​ട​പാ​ടു സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.
അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ കൂ​ടാ​തെ മ​റ്റു ജി​ല്ല​ക​ളി​ലു​ള്ള​വ​രു​ൾ​പ്പെ​ടെ ഏ​താ​നും യു​വാ​ക്ക​ൾ​കൂടി സം​ഘ​ത്തി​ലു​ള്ള​താ​യി പോ​ലീ​സി​നു സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ​സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​ർ ല​ഹ​രി മ​രു​ന്ന് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കി വ​രു​തി​യി​ലാ​ക്കു​ന്ന​താ​യും പോ​ലീ​സ് പ​റ​ഞ്ഞു.