നെ​ല്ലുസം​ഭ​ര​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു
Thursday, March 4, 2021 10:40 PM IST
എ​ട​ത്വ: കൊ​യ്ത്ത് ക​ഴി​ഞ്ഞ പാ​ട​ത്തെ നെ​ല്ലുസം​ഭ​ര​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. നെ​ല്ലി​ന്‍റെ ഈ​ർ​പ്പ പ​രി​ശോ​ധ​ന​യും കാ​ത്ത് ക​ർ​ഷ​ക​ർ. എ​ട​ത്വ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽപ്പെ​ട്ട നാ​ലു പാ​ട​ത്തെ നെ​ല്ല് സം​ഭ​ര​ണ​മാ​ണ് നി​ല​ച്ചിരിക്കു​ന്ന​ത്. കൊ​യ്ത്തു ക​ഴി​ഞ്ഞ പാ​ട​ത്ത് നെ​ല്ലു​ കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഈ​ർ​പ്പ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ കൃ​ഷി​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രോ ഏ​ജ​ൻ​സി​ക​ളോ ഇ​തു​വ​രെ എ​ത്തി​യി​ട്ടി​ല്ല. ക​ഠി​ന​ചൂ​ടി​ൽ സം​ഭ​രി​ച്ചി​രി​ക്കു​ന്ന നെ​ല്ലി​ന്‍റെ തൂ​ക്കം ദി​വ​സ​ം ക​ഴി​യു​ന്തോ​റും കു​റ​ഞ്ഞു​വ​രിക​യാ​ണെ​ന്ന് ക​ർ​ഷ​ക​ർ പറയുന്നു.

അ​റു​പ​ത് ഏ​ക്ക​ർ വി​സ്തൃതി​യു​ള്ള കി​ഴ​ക്കേ കി​ളി​യം​വേ​ലി പാ​ട​ത്ത് ക​ഴി​ഞ്ഞദി​വ​സം കൊ​യ്ത്തു പൂ​ർ​ത്തി​യാ​യെ​ങ്കി​ലും സം​ഭ​ര​ണം ന​ട​ന്നി​ട്ടി​ല്ല. 13 കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യെ​ങ്കി​ലും മു​ൻ​വ​ർ​ഷ​ത്തേക്കാ​ൾ ഇ​ക്കു​റി വി​ള​വ് കു​റ​വാ​ണെന്നു ക​ർ​ഷ​ക​ർ പ​റ​യു​ന്നു. സ​മീ​പ പാ​ട​ങ്ങ​ളിലെ സ്ഥി​തിയും വ്യ​ത്യ​സ്ത​മ​ല്ല.

നാ​ളെ 150 ഏ​ക്ക​ർ വി​സ്തൃ തിയു​ള്ള വ​ലി​യ​പ​ട്ട​ത്താ​നം പാ​ട​ത്തെ കൊ​യ്ത്ത് ആ​രം​ഭി​ക്കും. പ​ടി​ഞ്ഞാ​റേ കി​ളി​യം​വേ​ലി പാ​ട​ത്ത് 12ന് ​കൊ​യ്ത്ത് ആ​രം​ഭി​ക്കും. കൊ​ഴു​പ്പ​ക്ക​ളം, ചി​റ​യ്ക്ക​കം പാ​ട​ത്തും ആ​ടു​ത്തയാ​ഴ്ച കൊ​യ്ത്ത് ന​ട​ക്കും.

സ​ർ​ക്കാ​ർ യ​ന്ത്ര​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ സ്വ​കാ​ര്യ കൊ​യ്ത്തു യ​ന്ത്ര​ങ്ങ​ൾ കൂ​ടു​ത​ലാ​യി എ​ത്തി​ത്തുട​ങ്ങി. വി​ള​വെ​ടു​പ്പ് ക​ഴി​ഞ്ഞ പാ​ട​ങ്ങ​ളി​ലെ നെ​ല്ല് സം​ഭ​ര​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​താ​ണ് മ​റ്റ് പാ​ട​ങ്ങ​ളി​ലെ കൊ​യ്ത്തി​നു താ​മ​സം സൃ​ഷ്ടി​ക്കു​ന്ന​ത്.

ഈ​ർ​പ്പ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ല്ല് സം​ഭ​ര​ണം ഉൗ​ർ​ജി​ത​മാ​ക്കാ​ൻ കൃ​ഷി​വ​കു​പ്പ് അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.