ജ​ല​മ​ന്ത്രി​ക്ക് സു​ധാ​ക​ര​ന്‍റെ ക​ത്ത്
Wednesday, March 3, 2021 10:16 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ശു​ദ്ധ​ജ​ല വി​ത​ര​ണം ഉ​റ​പ്പാ​ക്ക​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് ജ​ലമ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി​ക്കും ജ​ല​വി​ഭ​വ എം​ഡി​ക്കും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ക​ത്തു​ന​ല്കി. ന​ഗ​ര​സ​ഭ​യി​ലെ 52 വാ​ർ​ഡു​ക​ളി​ൽ ദി​വ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ള​മി​ല്ല. ത​ക​ഴി​യി​ൽ പൈ​പ്പ് പൊ​ട്ടി​യ​താ​ണ് ജ​ല​വി​ത​ര​ണം മു​ട​ങ്ങാ​ൻ കാ​ര​ണം. പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ കൂ​ടി എ​ടു​ക്കു​മെ​ന്നാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചി​ട്ടു​ള്ള​ത്. പൈ​പ്പ് പൊ​ട്ട​ൽ മൂലം അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡും താ​റു​മാ​റാ​യി. നി​ല​വി​ൽ കു​ടി​വെ​ള്ള​മി​ല്ലാ​തെ ജ​നം ബു​ദ്ധി​മു​ട്ടു​ന്നു. ന​ഗ​ര​ത്തി​ലെ എ​ല്ലാ വാ​ർ​ഡു​ക​ളി​ലും കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​നു ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ഉ​ണ്ടാ​ക​ണ​മെ​ന്നും മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.