വീ​ണ്ടും പൈ​പ്പ് പൊ​ട്ട​ൽ, പ​ന്പിം​ഗ് നി​ർ​ത്തി
Wednesday, March 3, 2021 10:16 PM IST
അ​ന്പ​ല​പ്പു​ഴ: പൈ​പ്പ് ലൈ​ൻ വീ​ണ്ടും പൊ​ട്ടി. പ​ന്പിം​ഗ് നി​ർ​ത്തി​വ​ച്ചു. ആ​ല​പ്പു​ഴ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പ​ന്പിം​ഗാ​ണ് നി​ർ​ത്തി​വച്ച​ത്. ത​ക​ഴി ദേ​വ​സ്വം ബോ​ർ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​നു മു​ൻ​വ​ശം ചാ​ലു​ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​മാ​ണ് പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന് പ​ന്പിം​ഗ് നി​ർ​ത്തിവ​ച്ച​തോ​ടെ ആ​ല​പ്പു​ഴ ന​ഗ​ര​ത്തി​ല​ട​ക്കം കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി.​ ഏ​താ​നും ദി​വ​സം മു​ന്പ് ത​ക​ഴി ജം​ഗ്ഷ​നു സ​മീ​പം പൈ​പ്പ് ലൈ​ൻ പൊ​ട്ടി​യ​ത് ര​ണ്ടു ദി​വ​സം മു​ന്പാ​ണ്.
കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ത​ക​ഴി ഭാ​ഗ​ത്തെ അ​റ്റ​കു​റ്റപ്പ​ണി​ക​ൾ പൂ​ർ​ണ​തോ​തി​ൽ പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തേ​ക്കു​കൂ​ടി ന​ഗ​ര​ത്തി​ലെ​യും സ​മീ​പ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ജ​ല വി​ത​ര​ണ​ത്തി​ൽ നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് വാ​ട്ട​ർ അ​ഥോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ അ​റി​യി​ച്ചു. ന​ഗ​ര​ത്തി​ലെ കു​ഴ​ൽക്കിണ​റു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ചെ​റി​യ ടാ​ങ്ക​റു​ക​ളി​ൽ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​താ​ണ്. ശ​നി​യാ​ഴ്ച​യോ​ടെ ജ​ല​വി​ത​ര​ണം പൂ​ർ​വ​സ്ഥി​തി​യി​ൽ ആ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​റി​യി​ച്ചു.