കു​ടി​വെ​ള്ളം പാ​ഴാ​കു​ന്നു
Wednesday, March 3, 2021 10:05 PM IST
അ​ന്പ​ല​പ്പു​ഴ: പൈ​പ്പ് പൊ​ട്ടി കു​ടി​വെ​ള്ളം പാ​ഴാ​കാ​ൻ തു​ട​ങ്ങി​യി​ട്ട് മാ​സ​ങ്ങ​ൾ പി​ന്നി​ടു​ന്നു. പ​രാ​തി ന​ൽ​കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ഞ്ഞുനോ​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. നീ​ർ​ക്കു​ന്നം ജം​ഗ്ഷ​നു കി​ഴ​ക്കു​വ​ശം അ​ന്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​മാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്. ദേ​ശീ​യ​പാ​ത​യും പ​ഴ​യ ന​ട​ക്കാ​വ് റോ​ഡു​മാ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡി​നു കു​റു​കെ സ്ഥാ​പി​ച്ച പൈ​പ്പ് ലൈൻ പൊ​ട്ടി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. ആ​ല​പ്പു​ഴ കു​ടി വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​നാ​ണി​ത്. പ​ന്പിം​ഗ് ന​ട​ക്കു​ന്ന സ​മ​യ​ത്ത് വ​ൻ​തോ​തി​ലാ​ണ് കു​ടി​വെ​ള്ളം പാ​ഴാ​കു​ന്ന​ത്. നാ​ട്ടു​കാ​ർ പ​ല ത​വ​ണ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രെ വി​വ​ര​മ​റി​യി​ച്ചി​ട്ടും ഇ​തി​നു പ​രി​ഹാ​ര​മാ​യി​ട്ടി​ല്ല. ഇ​തോ​ടെ പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം കി​ട്ടാ​ത്ത സ്ഥി​തി​യാ​യി. വി​ലകൊ​ടു​ത്ത് കു​ടി​വെ​ള്ളം വാ​ങ്ങി ഉ​പ​യോ​ഗി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​യി നാ​ട്ടു​കാ​ർ. അ​ടി​യ​ന്തര​മാ​യി പൈ​പ്പ്‌ലൈ​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ച്ച് കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.