മ​ത​മൗ​ലി​കവാ​ദി​ക​ളെ സ​ർ​ക്കാ​ർ ക​യ​റൂ​രി​വി​ടു​ന്നു​വെ​ന്ന് സു​രേ​ന്ദ്ര​ൻ
Wednesday, March 3, 2021 10:05 PM IST
ചേ​ർ​ത്ത​ല: മ​ത​മൗ​ലി​ക വാ​ദി​ക​ളെ ക​യ​റൂ​രി​വി​ടു​ന്ന ന​ട​പ​ടി​ക​ളാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ത്തി​നി​ടെ വെ​ട്ടേ​റ്റു​മ​രി​ച്ച വ​യ​ലാ​റി​ലെ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ൻ ന​ന്ദു​കൃ​ഷ്ണ​യു​ടെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ന്ദു​വി​നെ കൊ​ല​പ്പെ​ടു​ത്തി പ​ത്തു​നാ​ൾ പി​ന്നി​ടു​ന്പോ​ഴും പ്ര​ധാ​ന പ്ര​തി​ക​ൾ പു​റ​ത്തു വി​ല​സു​ക​യാണെ ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​ടി. ര​മേ​ശ്, സെ​ക്ര​ട്ട​റി എ​സ്. സു​രേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​വി. ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

യു​ഡി​എ​ഫ് തീ​ര​ദേ​ശ​പാ​ത ജാ​ഥ
നാ​ളെ വ​ള​ഞ്ഞവ​ഴി​യി​ൽ

അ​ന്പ​ല​പ്പു​ഴ: യു​ഡി​എ​ഫ് തീ​ര​ദേ​ശ​പാ​ത ജാ​ഥ നാ​ളെ വ​ള​ഞ്ഞ വ​ഴി​യി​ൽ എ​ത്തു​ന്നു. ക​ട​ൽ ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്ക് എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി യു​ഡി​എ​ഫ് ആ​രം​ഭി​ച്ചി​ട്ടു​ള്ള തീ​ര​ദേ​ശ ജാ​ഥ​യു​ടെ ഭാ​ഗ​മാ​യു​ള്ള ദ​ക്ഷി​ണമേ​ഖ​ല ജാ​ഥ ഷി​ബു​ബേ​ബി​ജോ​ണ്‍ ആ​ണ് ന​യി​ക്കു​ന്ന​ത്. നാളെ 12ന് ​വ​ള​ഞ്ഞ​വ​ഴി ക​ട​പ്പു​റ​ത്ത് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​ഘാ​ട​കസ​മി​തി ചെ​യ​ർ​മാ​നാ​യി എ.​എ റ​സാ​ഖി​നെ​യും ജ​ന​റ​ൽ ക​ണ്‍​വീ​ന​റാ​യി ആ​ർ. സ​ന​ൽ കു​മാ​റി​നെ​യും വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നാ​യി എ.​ആ​ർ. ക​ണ്ണ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.