യോ​ജി​പ്പി​നു ത​ട​സം നി​ൽ​ക്കു​ന്ന​ത് സ്ഥാ​ന​മോ​ഹി​ക​ൾ: മാ​ത്യു ടി. ​തോ​മ​സ്
Wednesday, March 3, 2021 10:05 PM IST
ആ​ല​പ്പു​ഴ: എ​ൽ​ജെ​ഡി മാ​തൃ​സം​ഘ​ട​ന​യാ​യ ജെ​ഡി​എ​സി​ൽ ല​യി​ക്കു​ന്ന​തി​ന് ത​ട​സം നി​ൽ​ക്കു​ന്ന​ത് ആ ​പാ​ർ​ട്ടി​യി​ലെ സ്ഥാ​ന​മോ​ഹി​ക​ളാ​ണെ​ന്ന് ജെ​ഡി​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ യു​വ​ജ​ന​താ​ദ​ൾ -എ​സ് സം​സ്ഥാ​ന നേ​തൃ​സം​ഗ​മം ആ​ല​പ്പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു. വ​ർ​ഗീ​യ​ത​യ്ക്കും മ​ത​തീ​വ്ര​വാ​ദ​ത്ത​ിനു​മെ​തി​രെ ഫ​ല​പ്ര​ദ​മാ​യി പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത് യു​വ​ജ​ന​ങ്ങ​ൾ​ക്കാ​ണെ​ന്നും അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രെ ഓ​ർ​മി​പ്പി​ച്ചു. മു​ത​ലാ​ളി​ത്ത സാ​ന്പ​ത്തി​ക​ന​യം ന​ട​പ്പാ​ക്കാ​ൻ കേ​ന്ദ്ര ഭ​ര​ണം ന​ട​ത്തി​യ കോ​ണ്‍​ഗ്ര​സും ഇ​ന്നു ബി​ജെ​പി സ​ർ​ക്കാ​രും ത​മ്മി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​തി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ടു​ള്ള​ത് ഇ​ടു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി​ക്കു മാ​ത്ര​മാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ എ​ൽ​ഡി​എ​ഫി​ന്‍റെ ഒ​രു തു​ട​ർ​ഭ​ര​ണം ഉ​ണ്ടാ​കേ​ണ്ട​ത് അ​നി​വാ​ര്യ​ത​യാ​ണ്.
ഡ​ൽ​ഹി ക​ർ​ഷ​ക സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത യു​വ​ജ​ന​താ​ദ​ൾ പ്ര​വ​ർ​ത്ത​ക​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. യു​വ​ജ​ന​താ​ദ​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് പാ​ലോ​ളി അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​താ​ദ​ൾ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ബി​ജി​ലി ജോ​സ​ഫ്, ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. പ്ര​ദീ​പ്കു​മാ​ർ, യു​വ​ജ​ന​താ​ദ​ൾ-​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. അ​നീ​ഷ്, യു​വ​ജ​ന​താ​ദ​ൾ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജു സാ​മു​വ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു.