നെ​ല്ലി​ന്‍റെ ഗു​ണ​മേന്മ ഉ​റ​പ്പാ​ക്ക​ണം
Tuesday, March 2, 2021 10:53 PM IST
മ​ങ്കൊ​ന്പ്: പു​ഞ്ച​ക്കൃഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​പ്ലൈ​കോ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള എ​ല്ലാ നെ​ൽ​ക​ർ​ഷ​ക​രും നെ​ല്ല് ന​ൽ​കു​ന്ന​തി​നു മു​ന്പാ​യി സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള ഗു​ണ​മേന്മാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ച്ചാ​ണ് നെ​ല്ലു ന​ൽ​കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് മ​ങ്കൊ​ന്പ് പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. യ​ഥാ​വി​ധി പാ​ക​മാ​കാ​ത്ത നെ​ല്ലി​ന് ഗു​ണ​മേന്മ കൂ​റ​വാ​യി​രി​ക്കു​മെ​ന്ന​തി​നാ​ൽ നെ​ല്ല് ന​ന്നാ​യി മൂ​ത്ത് പാ​ക​മാ​യ​തി​നുശേ​ഷ​മാ​ണ് വി​ള​വെ​ടു​ത്ത​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. ജൈ​വം, അ​ജൈ​വം, നി​റംമാ​റി​യ​ത് -ഒ​രു​ ശ​ത​മാ​നം, കേ​ടാ​യ​ത്, മു​ള​ച്ച​ത്, കീ​ട​ബാ​ധ​യേ​റ്റ​ത് -14 ശ​ത​മാ​നം, പാ​ക​മാ​കാ​ത്ത​ത്, ചു​രു​ങ്ങി​യ​ത് -മൂ​ന്നുശ​ത​മാ​നം, താ​ഴ്ന്ന​യി​നം നെ​ല്ലു​ക​ളു​ടെ ക​ല​ർ​പ്പു​ക​ൾ -ആ​റു​ശ​ത​മാ​നം, ഈ​ർ​പ്പം-17 ശ​ത​മാ​നം. സ​ർ​ക്കാ​ർ നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ള്ള ഗു​ണ​മേന്മ ഇ​ല്ലാ​ത്ത നെ​ല്ല് സം​ഭ​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.